NEWS

സി ബിഐക്ക് വിട്ടത് തുടര്‍ഭരണം ലക്ഷ്യം വച്ച്:എംഎം ഹസ്സന്‍

സോളാര്‍ക്കേസില്‍ പുകമറ സൃഷ്ടിച്ച് അധികാരത്തില്‍ എത്തിയ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് വേളയില്‍ ധൃതിപിടിച്ച് അതേ കേസ് സി ബി ഐക്ക് വിടുന്നത് തുടര്‍ ഭരണം ലക്ഷ്യം വച്ചാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.
കെപിസിസി തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് എത്തിയ ഉമ്മന്‍ചാണ്ടിയും തുടര്‍ച്ചയായ അഴിമതി ആരോപണങ്ങളിലൂടെ സര്‍ക്കാരിന്റെ കപടമുഖം ജനമധ്യത്തില്‍ വലിച്ചുകീറിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫിനെ നയിക്കുന്ന സാഹചര്യത്തില്‍ തുടര്‍ഭരണം എന്ന സ്വപ്‌നം തകരുമെന്ന് കണ്ടപ്പോഴാണ് മുഖ്യമന്ത്രി സോളാര്‍ക്കേസ് സി ബി ഐക്ക് വിട്ടത്.

സിപിഎം പ്രതിസ്ഥാനത്ത് വന്ന പെരിയ ഇരട്ടക്കൊല,ഷുഹൈബ് വധം,ലൈഫ് മിഷന്‍ ക്രമക്കേട് എന്നിവയില്‍ സിബി ഐ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ കോടികളാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പൊടിച്ചത്. ദുഷ്ടലാക്കോടെ സോളാര്‍ക്കേസ് സിബി ഐക്ക് വിട്ട സര്‍ക്കാരിന്റെ നടപടി രാഷ്ട്രീയ പാപ്പരത്തത്തിന്റെയും പ്രതികാരത്തിന്റെയും ഭാഗമാണെന്നും ഹസ്സന്‍ പറഞ്ഞു.

Back to top button
error: