പ്ലസ് ടു പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. ബയോളജി, കണക്ക് പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ചോർന്നത്.
ചോദ്യപേപ്പർ വാട്സ്ആപ്പില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.അതേസമയം ചോദ്യപേപ്പർ ചോർന്നതിനെ കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചതായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഉത്തർപ്രദേശിലാണ് സംഭവം.ദിവസങ്ങള്‍ക്ക് മുൻപ് യു പി പബ്ലിക് സർവീസ് കമ്മിഷൻ നടത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിരുന്നു. ഇതില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസം.
ഫെബ്രുവരി 17,18 തീയതികളില്‍ നടന്ന പി.എസ്.സി പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്. ഇതിന് പിന്നാലെ പരീക്ഷ റദ്ദാക്കിയിരുന്നു. അരലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെ വിലയ്ക്ക് ചോദ്യപേപ്പർ ലഭ്യമായിരുന്നുവെന്നും ഉദ്യോഗാർത്ഥികള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തുകയാണ്.