CrimeNEWS

സന്ദേശ്ഖാലി സംഘര്‍ഷം; തൃണമൂല്‍ നേതാവ് ഷെയ്ഖ് ഷാജഹാന്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: സന്ദേശ്ഖാലി സംഘര്‍ഷത്തിനു കാരണമായ കേസിലെ മുഖ്യപ്രതി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം, സന്ദേശ്ഖാലിയിലെ ഭൂമി കൈയേറ്റം തുടങ്ങിയ കേസുകളിലാണ് അറസ്റ്റ്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍നിന്ന് അര്‍ധരാത്രിയോടെയാണ് ഷെയ്ഖ് ഷാജഹാനെ ബംഗാള്‍ പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. 55 ദിവസമായി ഒളിവിലായിരുന്നു. കുറച്ചുദിവസങ്ങളായി ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നുവെന്നു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഷെയ്ഖ് ഷാജഹാനും അനുയായികള്‍ക്കുമെതിരെ ഭൂമി തട്ടിയെടുക്കലും ലൈംഗികാതിക്രമവും ആരോപിച്ച് സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. ഇതോടെ ജനുവരി അഞ്ചിനു ഇയാള്‍ ഒളിവില്‍ പോയി. 2019ല്‍ മൂന്നു ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷെയ്ഖ് ഷാജഹാന്‍.

Signature-ad

റേഷന്‍ഭൂമി കുംഭകോണങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി സംഭവങ്ങളില്‍ ഇ.ഡിയും ഷെയ്ഖ് ഷാജഹാനെതിരെ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബംഗാളില്‍ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ക്കെതിരെ ആക്രമണം നടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്.

Back to top button
error: