KeralaNEWS

ഹയർ സെക്കൻഡറി പരീക്ഷകള്‍ നാളെയും എസ്‌എസ്‌എല്‍സി പരീക്ഷകള്‍ മാർച്ച്‌ നാലിനും ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഹയർ സെക്കൻഡറി പരീക്ഷകള്‍ നാളെയും എസ്‌എസ്‌എല്‍സി പരീക്ഷകള്‍ മാർച്ച്‌ നാലിനും ആരംഭിക്കും.

ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതു പരീക്ഷകള്‍ നാളെ ആരംഭിച്ച്‌ 26ന് അവസാനിക്കും.

ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷയ്ക്ക് 4,14,159 വിദ്യാർഥികളും രണ്ടാം വർഷ പരീക്ഷയ്ക്ക് 4,41,213 വിദ്യാർഥികളുമാണ് തയാറാവുന്നത്. ഹയർ സെക്കൻഡറി പരീക്ഷകള്‍ക്കായി 2017 കേന്ദ്രങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്.

Signature-ad

മാർച്ച്‌ നാലു മുതല്‍ ആരംഭിക്കുന്ന പത്താം ക്ലാസ് പരീക്ഷയില്‍ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. പത്താം ക്ലാസില്‍ ഏറ്റവും കൂടുതല്‍ വിദ്യാർഥികള്‍ പരീക്ഷ എഴുതുന്നത് തിരൂരങ്ങാടി പികെഎംഎംഎച്ച്‌എസ് എടരിക്കോടാണ്.

2085 വിദ്യാർഥികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് വിദ്യാർഥികള്‍ പരീക്ഷ എഴുതുന്ന കേന്ദ്രങ്ങള്‍ മൂവാറ്റുപുഴ എൻഎസ്‌എസ്‌എച്ച്‌എസ്, തിരുവല്ല ഗവ. എച്ച്‌എസ് കുട്ടൂർ, ഹസ്സൻ ഹാജി ഫൗണ്ടേഷൻ ഇന്‍റർനാഷണല്‍ എച്ച്‌എസ്, എടനാട് എൻഎസ്‌എസ്‌എച്ച്‌എസ്. എന്നീ സ്‌കൂളുകളാണ്. ഇവിടെ ഓരോ വിദ്യാർഥി വീതമാണ് പരീക്ഷ എഴുതുന്നത്.

Back to top button
error: