കൽപ്പറ്റ : ബി.ജെ.പിക്ക് ഒരു സീറ്റ് പോലും ഇല്ലാത്ത കേരളത്തിൽ വന്നാണോ രാഹുല്‍ ഗാന്ധി രാഷ്ട്രീയ പോരാട്ടം നടത്തുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
കല്പറ്റയില് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രധാന സമരകേന്ദ്രം കേരളമാണോ നോർത്ത് ഇന്ത്യയാണോയെന്നും മുഖ്യ എതിരാളി ഇടതുപക്ഷമാണോ ബി.ജെ.പിയാണോ എന്നും കോണ്‍ഗ്രസ് തീരുമാനിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണ്. ഗോദ്സെയുടെ പാര്‍ട്ടി വിളിച്ചാല്‍ ഗാന്ധിയുടെ പാര്‍ട്ടിക്ക് ചാഞ്ചാട്ടം ഉണ്ടാകുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.