IndiaNEWS

നോര്‍ത്തില്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥ ദയനീയമായിരുന്നു, ഇപ്പോള്‍ അത് മാറി: എ പി അബ്ദുള്ളക്കുട്ടി

കോഴിക്കോട്: നോര്‍ത്തില്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥ ദയനീയമായിരുന്നെന്നും ഇപ്പോള്‍ അത് മാറുകയും അവര്‍ യോഗിയുടേയും മോദിയുടേയും ഭക്തരാകുകയും ചെയ്തെന്നും ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിലെ വിഐപി സംസ്‌കാരം അവസാനിപ്പിച്ചതായും ഹജ്ജ് കമ്മിറ്റി ചെയര്‍മാൻ കൂടിയായ അബ്ദുള്ളക്കുട്ടി പറഞ്ഞു.

വിഐപി ക്വാട്ടയില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് പറഞ്ഞ മറുപടിയാണ് തന്നെ ചിന്തിപ്പിച്ചതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. അല്ലാഹുവിന്റെ വിളിയുള്ളവര്‍ മാത്രം ഹജ്ജിന് പോയാല്‍ മതിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഉപദേശം. തന്റെ പക്കലുള്ള വിഐപി സീറ്റുകള്‍ വരെ താന്‍ വെയിറ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് കൊടുത്തെന്നും മോദി പറഞ്ഞതായും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Signature-ad

ബിജെപി അധികാരത്തിലേറിയതിന് ശേഷമാണ് ഉത്തരേന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവസ്ഥയില്‍ മാറ്റമുണ്ടായത്. മുന്‍പ് ഉത്തരേന്ത്യയിലെ ന്യൂനപക്ഷവിഭാഗങ്ങളുടെ അവസ്ഥ അതിദയനീയമായിരുന്നു. മൃഗതുല്യമായ ജീവിതസാഹചര്യങ്ങളാണ് അവര്‍ക്കുണ്ടായിരുന്നത്. ബിജെപി ഭരണത്തിന് ശേഷം കാര്യങ്ങളെല്ലാം മാറിയെന്നും ഇപ്പോള്‍ അവരെല്ലാവരും യോഗി ആദിത്യനാഥിന്റേയും നരേന്ദ്രമോദിയുടേയും ഭക്തരായെന്നും എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു.

Back to top button
error: