കൊച്ചി: സുഹൃത്തിന്റെ വീട്ടില്‍നിന്നും സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച യുവതി അറസ്റ്റിൽ.ചെങ്ങമനാട് സ്വദേശി ആതിര (26) യാണ് മരട് പോലീസിന്റെ പിടിയിലായത്.
സുഹൃത്തിന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 79 ഗ്രാമോളം വരുന്ന സ്വർണാഭരണങ്ങളാണ് യുവതി മോഷ്ടിച്ചത്.
കഴിഞ്ഞ 15-നാണ് കേസിനാസ്പദമായ സംഭവം. അന്നേദിവസം സുഹൃത്തിന്റെ വീട് സന്ദർശിച്ച ആതിര വീട്ടുകാർ കാണാതെ അലമാരയില്‍ സൂക്ഷിച്ച സ്വർണം കൈക്കലാക്കി കടന്നുകളയുകയായിരുന്നു.
രണ്ടുദിവസത്തിനു ശേഷമാണ് സ്വർണം നഷ്ടപ്പെട്ടകാര്യം വീട്ടുകാർ അറിയുന്നത്.തുടർന്ന് മരട് പോലീസിനെ വിവരം അറിയിച്ചു. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. സാമ്ബത്തിക ബാധ്യതയാണ് കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് ആതിരയുടെ മൊഴി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.