HealthLIFE

വായിലെ ക്യാന്‍സറിന്‍റെ  പ്രധാനപ്പെട്ട ലക്ഷണങ്ങള്‍

മിത പുകവലി, പുകയില ഉത്പ്പന്നങ്ങളുടെ അമിത ഉപയോഗം, മദ്യപാനം തുടങ്ങിയവയൊക്കെ ഓറല്‍ ക്യാന്‍സറിന്‍റെ സാധ്യതകളെ കൂട്ടാം.

വായ്‌ വൃത്തിയായി സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. ചുണ്ടുകള്‍, അന്നനാളം, ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളെയും ഇത് മൂലം ക്യാന്‍സര്‍ ബാധിക്കാം.

Signature-ad

വായിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍ പല്ലുകളില്‍ പോലും കാണാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പല്ലുകള്‍ക്കും മോണകള്‍ക്കും ചുറ്റും കാണപ്പെടുന്ന അണുബാധ, അസഹനീയമായ വേദന, അയഞ്ഞ പല്ലുകള്‍, പല്ലുകള്‍ കൊഴിയുക, വായില്‍ മുഴ കാണുക, അമിതമായി വായില്‍ വ്രണങ്ങള്‍ വരുക, ഉണങ്ങാത്ത മുറിവ്, വായില്‍ ചുവപ്പോ വെള്ളയോ പാടുകള്‍ കാണുക തുടങ്ങിയവയൊക്കെ വായിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങളാകാം.

1. ശബ്ദത്തിലെ മാറ്റങ്ങള്‍, സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ചിലപ്പോള്‍ വായിലെ ക്യാന്‍സറിന്‍റെ ലക്ഷണമാകാം.

2. ഭക്ഷണം വിഴുങ്ങുമ്ബോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് അല്ലെങ്കില്‍ വേദന വായിലെ ക്യാന്‍സറിന്‍റെ മറ്റൊരു പ്രധാന ലക്ഷണം ആണ്.

3. വായ്ക്കകത്തോ കഴുത്തിലോ തൊണ്ടയിലോ കാണപ്പെടുന്ന മുഴകളും തടിപ്പും ചിലപ്പോള്‍ വായിലെ ക്യാന്‍സറിന്‍റെ സൂചനയാകാം.

4. വിട്ടുമാറാത്ത വായ്‌നാറ്റവും ചിലപ്പോള്‍ ഓറല്‍ ക്യാന്‍സറിന്‍റെ ലക്ഷണമാകാം.

5. സ്ഥിരമായി വായില്‍ വരുന്ന അള്‍സര്‍ അഥവാ വായ്പ്പുണ്ണ് ചിലപ്പോള്‍ വായിലെ ക്യാന്‍സറിന്‍റെ സൂചനയാകാം.

6. താടിയെല്ല് ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട്, വായിലെ എരിച്ചല്‍ അല്ലെങ്കില്‍ വേദന, അസ്വസ്ഥത, നീര്, മോണവീക്കം പോലെ വായ്ക്കകത്തും വീക്കം കാണപ്പെടുന്നത്, വായില്‍ നിന്നും രക്തം കാണപ്പെടുക, അകാരണമായ ക്ഷീണം, ശരീരഭാരം കുറയുക തുടങ്ങിയവയൊക്കെ ഒരുപക്ഷേ വായിലെ ക്യാന്‍സറിന്‍റെ ലക്ഷണമാകാം.

Back to top button
error: