എരുമേലി: നിർദിഷ്ട ഭരണി ക്കാവ് – മുണ്ടക്കയം ദേശീയ പാത (183 എ)യുടെ അലൈൻമെന്റിന് അംഗീകാരം ആയതോടെ കോട്ടയം ജില്ലയിലൂടെ കിഴക്കൻ മലയോര മേഖലയിൽ പുതിയ ദേശീയപാതയ്ക്കു കൂടി വഴി തുറക്കുന്നു.
നിലവിലുള്ള റോഡുകൾ 16 മീ റ്റർ ആയി വീതി കൂട്ടിയാണു ദേശീയപാതയാക്കി മാറ്റുന്നതെന്നു ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. വരും ദിവസങ്ങളിൽ ഏറ്റെടുക്കുന്ന സ്‌ഥലങ്ങളുടെ കരട് പട്ടിക പ്രസി ദ്ധീകരിക്കും. തുടർന്നാണ് സ്‌ഥലം ഏറ്റെടുപ്പ് നടപടിക്രമങ്ങൾ ആരംഭിക്കുക.
ദേശീയ പാത കടന്നുപോകുന്നത്
ദേശീയപാതയ്ക്ക് വീതി 16 മീറ്റർ
(12 മീറ്റർ ടാറിങ്, 2 മീറ്റർ ടൈൽ, 2 മീറ്റർ ഓട
നീളം
■119.2 കോട്ടയം ജില്ലയിൽ 27.5. കിലോമീറ്റർ.
ജില്ലയിൽ ദേശീയ പാതയിൽ ഉൾപ്പെടുന്ന റോഡുകൾ
പമ്പ -ശബരിമല റോഡ് എംഇഎസ് ജംക്ഷൻ മുതൽ ഇലവുങ്കൽ വരെ, എംഇഎസ് ജംക്ഷൻ – പേരൂർത്തോട് റോഡ്, എരുമേലി- പുലിക്കുന്ന്
വികസിപ്പിക്കുന്നവ
| എംഇഎസ് ജംക്‌ഷൻ.
എരുമേലിയിലെ ബൈപാസുകൾ.
ടൗണുകൾ ഒഴിവാക്കുന്നതിനു വേണ്ടി മുക്കൂട്ടുതറ, എരുമേലി, പേരൂർത്തോട് എന്നിവിടങ്ങളിൽ ബൈപാസ് റോഡ് നിർമിക്കും.
ഭരണിക്കാവ്, കടമ്പനാട്, അടൂർ, തട്ട, കൈപ്പട്ടൂർ, പത്തനംതിട്ട, മൈലപ്ര, മണ്ണാരക്കുളഞ്ഞി, വടശേരിക്കര, പെരുനാട്, ളാഹ, ഇലവുങ്കൽ, കണമല, എരുമേലി വഴി മുണ്ടക്കയത്ത് ദേശീയപാത 183ൽ എത്തും.
ജില്ലയിലൂടെ കടന്നുപോകുന്നത്
ശബരിമല പാതയിലെ കണമലയിൽ നിന്നാണ് ദേശീയ പാത 183 കോട്ടയം ജില്ലയിലേക്ക് പ്രവേശിക്കുന്നത്. കണമല, മുക്കൂട്ടുതറ വഴി എംഇഎസ് ജംക്ഷനിൽ എത്തും. ഇവിടെ നിന്ന് വലത്തോ ട്ട് തിരിഞ്ഞ് പ്രപ്പോസ് റോഡ്, പേരൂർത്തോട് ബൈപാസ് വഴി മുണ്ടക്കയം..