ഇന്നലെ ചെന്നൈയിനെ നേരിടുന്നതിനിടയിലാണ് അവരുടെ ഗോള്‍ കീപ്പർ സച്ചിൻ സുരേഷിനും പരിക്കേറ്റത്. ഒരു ക്രോസ് കൈക്കലാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സച്ചി
സച്ചിന് ഷോള്‍ഡർ ഇഞ്ച്വറിയാണ് എന്നാണ് പ്രാഥമിക വിവരം. അങ്ങനെയാണെങ്കില്‍ ഒന്നോ രണ്ടോ ആഴ്ചകള്‍ ചുരുങ്ങിയത് സച്ചിൻ പുറത്തിരിക്കും. ഈ സമയത് കരണ്‍ജിത് വല കാക്കേണ്ടി വരും. ഇപ്പോള്‍ തന്നെ ലൂണ, പെപ്ര, ദിമി എന്നീ പ്രധാന താരങ്ങള്‍ പരുക്ക് കാരണം പുറത്താണ്.
അതേസമയം കേരള ബ്ലാസ്റ്റേഴ്സിനെ പരിക്ക് ഈ സീസണില്‍ വേട്ടയാടുകയാണെന്നും ഇത് സങ്കടകരമാണെന്നും പരിശീലകൻ ഇവാൻ വുകമനോവിച്ച് പറഞ്ഞു.കേരള ബ്ലസ്റ്റേഴ്സിന് ഈ സീസണില്‍ ഒരിക്കല്‍ പോലും അവരുടെ മികച്ച ടീമിനെ വെച്ച് കളത്തില്‍ ഇറങ്ങാനായില്ല എന്നും ഇവാൻ കൂട്ടിച്ചേർത്തു.
സീസണിലെ ആദ്യ മത്സരം മുതല്‍ പരിക്ക് ഞങ്ങള്‍ക്ക് പ്രശ്നമായിരുന്നു. ഇനി ഈ സീസണ് അവസാനിക്കും വരെ ഞങ്ങളുടെ ഏറ്റവും മികച്ച സ്ക്വാഡുമായി ഇറങ്ങാൻ ആവില്ല.പരിക്കുകള്‍ മസില് ഇഞ്ച്വറികളുമല്ല എല്ലാം വലിയ പരിക്കുകളാണ്. ഇത് ടീമിനെ ഏറെ ബാധിക്കുന്നു. ഇവാൻ പറയുന്നു.