
കൊല്ലം സ്വദേശി സനീബും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കിനാണ് തീപിടിച്ചത്. ട്രാഫിക് പൊലീസും നാട്ടുകാരും ചേർന്ന് തീയണച്ചതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്.
ബൈക്കിന് മുന്നില്‍ തീ പടരുന്നത് കണ്ട വഴിയോരക്കച്ചവടക്കാരൻ ബഹളം വച്ച് ബൈക്ക് നിറുത്തുകയായിരുന്നു.പിന്നാലെ ബൈക്കിൽ തീ ആളിപ്പടരുകയും ചെയ്തു.
കച്ചവടക്കാരും നാട്ടുകാരും കടകളില്‍ സൂക്ഷിച്ചിരുന്ന വെള്ളവുമായെത്തി തീയണക്കുകയായിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് വലിയ അത്യാഹിതം ഒഴിവാക്കിയത്. തീ പടർന്നത് എങ്ങനെയെന്ന് വ്യക്തമായില്ല. പെട്രോള്‍ ടാങ്ക് നിറയെ ഇന്ധനം നിറഞ്ഞ് കവിഞ്ഞൊഴുകിയത് കാരണമാണ് തീപിടിത്തമുണ്ടായതെന്നാണ് നിഗമനം.
മുമ്ബ് കൊച്ചിയിലും സമാനമായ അപകടം ഉണ്ടായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന തൃപ്പൂണിത്തുറ തെക്കുംഭാഗം സ്വദേശി ലിയോണ്‍ ക്രിസ്റ്റി പെട്ടെന്ന് വാഹനം നിർത്തി ഓടിമാറിയതിനാല്‍ ആളപായം ഒഴിവായി. എൻഫീല്‍ഡ് ബുള്ളറ്റ് ബൈക്ക് പൂർണമായും കത്തി നശിച്ചു. എറണാകുളം ക്ലബ്ബ് റോഡില്‍ നിന്ന് ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.






