KeralaNEWS

കുന്നംകുളത്ത് ബസ് നിയന്ത്രണം വിട്ട് പാലത്തില്‍ ഇടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തൃശൂർ: ബസ് നിയന്ത്രണം വിട്ട് പാലത്തില്‍ ഇടിച്ച്‌ 20ഓളം പേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ കുന്നംകുളം റോഡിലാണ് അപകടം നടന്നത്.

തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

Signature-ad

ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ്  രക്ഷാപ്രവര്‍ത്തനം നടത്തിയത്.പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Back to top button
error: