ഇവ രണ്ടും വിട്ടു തന്നാല്‍ ഹിന്ദുക്കള്‍ മറ്റു പള്ളികള്‍ക്കു പിന്നാലെ വരില്ലെന്നും ഗോവിന്ദ് ദേവ് ഗിരി മഹാരാജ് കൂട്ടിച്ചേര്‍ത്തു.
പൂനെയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മഹാരാജ്. ‘മൂന്ന് ക്ഷേത്രങ്ങള്‍ വിട്ടുകിട്ടിയാല്‍ മറ്റു ക്ഷേത്രങ്ങളുടെ കാര്യം പോലും നോക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ല. ഭൂതകാലത്തല്ല, ഭാവിജീവിതത്തിലേക്കാണു ഞങ്ങള്‍ നോക്കുന്നത്. രാജ്യത്തിന്റെ ഭാവി സമ്മോഹനമാകണം. ഈ മൂന്നു ക്ഷേത്രങ്ങള്‍(അയോധ്യ, ഗ്യാന്‍വാപി, കൃഷ്ണ ജന്മഭൂമി) സമാധാനപരമായി ലഭിച്ചാല്‍, മറ്റെല്ലാം ഞങ്ങള്‍ മറക്കും.’മഹാരാജ് പറഞ്ഞു.
വരാണാസിയില്‍ കാശി വിശ്വനാഥ് ക്ഷേത്രത്തോട് ചേര്‍ന്നാണ് ഗ്യാന്‍വാപി സ്ഥിതി ചെയ്യുന്നത്. മഥുര പള്ളി കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിനു സമീപത്തും. മുഗള്‍ രാജാക്കന്മാര്‍ ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്തു നിര്‍മിച്ചതാണ് രണ്ടു പള്ളിയും.അധിനിവേശകരുടെ ആക്രമണത്തിലുണ്ടായ വന്‍ മുറിവുകളാണു ഇത്. ജനങ്ങള്‍ അതിന്റെ വേദനയിലാണ്. ആ വേദനയ്ക്കു സമാധാനപരമായി ശമനം നല്‍കാന്‍ മുസ്‌ലിംകള്‍ക്ക് ആകുമെങ്കില്‍ അതു സാഹോദര്യം ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുമെന്നും ഗോവിന്ദ്‌ദേവ് ഗിരി പറഞ്ഞു.