തിരുവനന്തപുരം: സാധാരണ ബള്‍ബുകള്‍ക്ക് പകരം എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിച്ചാല്‍ വൈദ്യുതി ഉപയോഗം അഞ്ചില്‍ ഒന്നായി കുറയ്ക്കാന്‍ കഴിയുമെന്ന് കെഎസ്ഇബി. ഫ്ലൂറസെന്റ് ട്യൂബ് ലൈറ്റ്, സിഎഫ്എല്‍ എന്നിവയ്ക്ക് പകരം എല്‍ഇഡി ട്യൂബ് ലൈറ്റ്, എല്‍ഇഡി ബള്‍ബുകള്‍ എന്നിവ ഉപയോഗിച്ചാല്‍ വൈദ്യുതി ഉപയോഗം പകുതിയായും കുറയ്ക്കാനാകും. എല്‍ഇഡി വിളക്കുകള്‍ക്ക് സാധാരണ ബള്‍ബുകളെ അപേക്ഷിച്ച് ആയുസ്സും വളരെ കൂടുതലാണ്.
100 രൂപയിലേറെ വില വരുന്ന ഗുണമേന്മയുള്ള 9 വാട്ട് എല്‍ ഇ ഡി ബള്‍ബുകള്‍ കേവലം 65 രൂപയ്ക്ക് കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ ലഭിക്കുമെന്നും കെഎസ്ഇബി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.