IndiaNEWS

മദ്യപിച്ച് പൂസായി സ്‌കൂളിലെത്തി; മധ്യപ്രദേശിലെ അധ്യാപകന് സസ്പെന്‍ഷന്‍

ഭോപ്പാല്‍: മദ്യപിച്ച് പൂസായി സ്‌കൂളിലെത്തിയ മധ്യപ്രദേശിലെ അധ്യാപകന് സസ്പെന്‍ഷന്‍. ബോധമില്ലാതെ ജബല്‍പൂരിലെ സ്‌കൂളിലെത്തിയ അധ്യാപകന്‍ രാജേന്ദ്ര നേതമിനെയാണ് സസ്പെന്‍ഡ് ചെയ്തത്. നേരത്തെയും മദ്യപിച്ചെത്തിയ അധ്യാപകന്‍ ഇക്കുറിയെത്തിയപ്പോള്‍ വിദ്യാര്‍ഥികളിലൊരാള്‍ കാമറയില്‍ പകര്‍ത്തുകയായിരുന്നു.

സ്‌കൂളിന്റെ ചവിട്ടുപടിയില്‍ ബോധമില്ലാതെയിരിക്കുന്ന അധ്യാപകന്റെ വീഡിയോ പ്രചരിച്ചതോടെയാണ് നടപടി നേരിട്ടത്. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു അധ്യാപകന്‍. വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാണ്.

Signature-ad

രാജേന്ദ്രക്കെതിരെ നേരത്തെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാതിപ്പെട്ടിരുന്നുവെങ്കിലും സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തിരുന്നില്ല. രാജേന്ദ്രയുടെ പെരുമാറ്റം മൂലം ചില വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ വരുന്നത് വരെ നിര്‍ത്തിയിരുന്നു. എന്നാല്‍, പുതിയ സംഭവത്തോടെ അധികൃതര്‍ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ജബല്‍പൂര്‍ കലക്ടര്‍ സസ്പെന്‍ഷന്‍ സ്ഥിരീകരിച്ചു.

 

Back to top button
error: