സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശകലനം ചെയ്യുകയും സത്യാവസ്ഥ കണ്ടെത്തി പുറത്തുവിടുകയാണ് ഇതിലൂടെ ചെയ്യുന്നത്.
തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഡെങ്കണിക്കോട്ട താലൂക്ക് സ്വദേശിയാണ് മുഹമ്മദ് സുബൈർ.കഴിഞ്ഞ ദിവസം മുഹമ്മദ് സുബൈറിന് തമിഴ്‌നാട് സർക്കാറിന്റെ മതസൗഹാർദ അവാർഡ് ലഭിച്ചിരുന്നു. തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ കോട്ടൈ അമീർ കമ്മ്യൂണൽ ഹാർമണി അവാർഡിനാണ് സുബൈർ അർഹനായത്.
‘തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളുമാണ് നമ്മുടെ കാലഘട്ടത്തെ ഏറ്റവും ബാധിക്കുന്ന പ്രശ്‌നങ്ങള്‍. ഇത്തരം അസത്യ പ്രചാരണങ്ങള്‍ക്കെതിരെ സത്യത്തിന്റെ നെടുന്തൂണായി നിലകൊള്ളുകയാണ് സുബൈർ. ഫാസിസ്റ്റുകളുടെ നുണയെ വളരെയേറെ ഗവേഷണങ്ങള്‍ നടത്തി ആള്‍ട്ട് ന്യൂസിലൂടെ അദ്ദേഹം തുറന്നുകാട്ടുന്നു’. റിപ്പബ്ലി
വ്യാജവാർത്തകൾ തുറന്നുകാട്ടി അക്രമങ്ങൾ തടയാൻ സഹായിച്ചതിനും സാമുദായിക സൗഹാർദം പ്രോത്സാഹിപ്പിച്ചതിനുമുള്ള അംഗീകാരമായാണ് പുരസ്‌കാരം.
25,000 രൂപയും മെഡലും പ്രശസ്തിപത്രവും അടങ്ങുന്നതാണ് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ ഈ അവാർഡ്. എല്ലാ വർഷവും ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യമന്ത്രിയാണ് പുരസ്കാരം സമ്മാനിക്കുന്നത്.
2023 മാർച്ചിൽ ‘തമിഴ്‌നാട്ടിൽ കുടിയേറ്റ തൊഴിലാളികൾ ആക്രമിക്കപ്പെടുന്നു’ എന്ന പേരിൽ പ്രചരിച്ച വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിഡിയോയുടെ ആധികാരികത പരിശോധിച്ച ആൾട്ട് ന്യൂസ്, സംഭവം തമിഴ്‌നാട്ടിൽ നടന്നതല്ലെന്ന് തെളിവുസഹിതം വെളിപ്പെടുത്തി. ഇത് രാജ്യവ്യാപകമായി തമിഴ് -ഹിന്ദി വംശീയ ആക്രമണത്തിനുള്ള സാധ്യതയാണ് തടഞ്ഞത്.