NEWSPravasi

ന്യൂനമര്‍ദ്ദം;ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

മസ്കറ്റ്: ന്യൂനമർദത്തിന്‍റെ ഭാഗമായി  രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

10-20 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നും മുസന്ദം ഗവർണറേറ്റില്‍ വാദികള്‍ നിറഞ്ഞൊഴുകിയേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Signature-ad

മുസന്ദം, ദാഹിറ, തെക്കൻ ശർഖിയ, അല്‍ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലും ഒമാൻ കടല്‍ തീരത്തിന്‍റെ ചില ഭാഗങ്ങളിലും രാത്രി വൈകിയും അതിരാവിലെയും താഴ്ന്ന മേഘങ്ങളും മൂടല്‍മഞ്ഞും പ്രതീക്ഷിക്കാം. ബുറൈമി, ദാഹിറ, അല്‍ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു.

Back to top button
error: