Lead NewsNEWSTRENDING

‘ഉമ്മൻചാണ്ടി@50: നിയമസഭയിലെ അമ്പതാണ്ടുകൾ’സുവർണ ജൂബിലി ഗ്രന്ഥം പ്രകാശനം ചെയ്യുന്നു

തിരുവനന്തപുരം:മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി കവിയും മാധ്യമ പ്രവർത്തകനുമായ അൻസാർ വർണന എഡിറ്റ് ചെയ്ത് പേപ്പർ പബ്ലിക്ക പ്രസിദ്ധീകരിച്ച ‘ഉമ്മൻചാണ്ടി@50:നിയമസഭയിലെ അമ്പതാണ്ടുകൾ’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് തിരുവനന്തപുരത്ത് കെ.പി.സി.സി ആഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുസ്തകം പ്രകാശനം ചെയ്യും.ഉമ്മൻചാണ്ടി പുസ്തകം സ്വീകരിക്കും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും.യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ,മുൻ എം.എൽ.എ വർക്കല കഹാർ,കെ.പി.സി.സി സെക്രട്ടറി പി.എസ് പ്രശാന്ത്,എഴുത്തുകാരായ ബാബു കുഴിമറ്റം,സുനിൽ.സി.എ എന്നിവർ സംസാരിക്കും.അൻസാർ വർണന സ്വാഗതവും മലർവാടി കൺവീനർ എച്ച്.പീരുമുഹമ്മദ് നന്ദിയും പറയും.

Signature-ad

ഉമ്മൻചാണ്ടിയുടെ നിയമസഭയിലെ അമ്പതാണ്ടുകളുടെ ചരിത്രം കൂടാതെ മുഖ്യമന്ത്രി പിണറായി വിജയൻ,മുൻ മുഖ്രമന്ത്രി എ.കെ ആന്റണി,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങൾ, സ്വാമി സൂക്ഷ്മാനന്ദ,നടൻ മമ്മൂട്ടി,എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ,പി.കെ കുഞ്ഞാലിക്കുട്ടി എം.പി,ഇ.ടി മുഹമ്മദ് ബഷീർ എം.പി,യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ,സി.പി.ഐ ദേശീയ സമിതിയംഗം പന്ന്യൻ രവീന്ദ്രൻ,മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ,കെ.പി.സി.സി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ,തമ്പാനൂർ രവി,വർക്കല കഹാർ,ഡോ.പി.സരിൻ ,മുൻമന്ത്രിമാരായ മുല്ലക്കര രത്നാകരൻ,തിരുവഞ്ചൂർ രാധാകൃഷ്ണൻ,അനൂപ് ജേക്കബ്,ഫോർവേഡ് ബ്ലോക്ക് ദേശീയ പ്രസിഡന്റ് ജീ.ദേവരാജൻ, എഴുത്തുകാരായ ജോർജ് ഓണക്കൂർ, ബാബു കുഴിമറ്റം, പെരുമ്പടവം ശ്രീധരൻ,സൂര്യ കൃഷ്ണമൂർത്തി,ബാലചന്ദ്രൻ വടക്കേടത്ത്,സണ്ണിക്കുട്ടി എബ്രഹാം, പി.ടി.ചാക്കോ, സുനിൽ സി.ഇ,ഇ.എം നജീബ്,ഡോ.പി.നസീർ,എം.ആർ തമ്പാൻ, അബ്ദുൽ അസീസ് ആസ്ട്രിയ,നിയാസ് വിയന്ന,ഷാജി ഷംസുദ്ദീൻ ദുബൈ,അഹദ് വെട്ടൂർ,എം.എ ലത്തീഫ്.

ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ,മക്കൾ ചാണ്ടി ഉമ്മൻ,അച്ചു ഉമ്മൻ എന്നിവരുടെ ലേഖനങ്ങളും അനുഭവക്കുറിപ്പുകളും എം.ബി സന്തോഷ് ഉമ്മൻചാണ്ടിയുമായി നടത്തിയ ദീർഘ സംഭാഷണവും ജനസമ്പർക്ക പരിപാടികളുടെ കളർ ചിത്രങ്ങളുമാണ് പുസ്തകത്തിലെ ഉള്ളടക്കം.

Back to top button
error: