വാഷിങ്ടന്‍: ഏദന്‍ ഉള്‍ക്കടലില്‍ യുഎസ് യുദ്ധക്കപ്പലിനും ബ്രിട്ടീഷ് എണ്ണക്കപ്പലിനും നേരെയുണ്ടായ ഹൂതി അക്രമണത്തില്‍ കപ്പലുകള്‍ക്ക് തീപിടിച്ചു. എണ്ണക്കപ്പല്‍ കത്തിനശിച്ചതായാണ് ബിബിസി റിപ്പോര്‍ട്ട്. ബ്രിട്ടിഷ് എണ്ണക്കപ്പലായ മര്ലിന് ലുവാന്‍ഡയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. ട്രേഡിങ് സ്ഥാപനമായ ട്രാഫിഗുരയുടെ ഉടസ്ഥതയിലുള്ളതാണ് കപ്പല്‍.
റഷ്യയില്‍നിന്നുള്ള ഇന്ധനമാണ് കപ്പലിലുണ്ടായിരുന്നതെന്നാണ് വിവരം. സൈനിക കപ്പല്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നും തീ അണയ്ക്കാന്‍ ആവശ്യമായതൊക്കെയും ചെയ്തിട്ടുണ്ടെന്നും കപ്പല്‍ അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കന്‍ യുദ്ധക്കപ്പലായ യുഎസ്എസ് കാര്‍ണിക്കു നേരെയാണ് ഹൂതി ആക്രമണമുണ്ടായത്. ഗാസയില്‍ ഇസ്രയേലിന്റെ സൈനിക നീക്കങ്ങള്‍ക്ക് മറുപടിയായാണ് ചെങ്കടലിലൂടെ പോയ കപ്പലുകളെ ഹുതികള് ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.