CrimeNEWS

ജ്വല്ലറിയുടെ ഭിത്തി തുരന്ന് കള്ളന്‍മാര്‍ അടിച്ചത് 50 പവന്‍; ഡിവൈഎസ്പി ഓഫീസ് തൊട്ടടുത്ത്

കോഴിക്കോട്: താമരശ്ശേരിയില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് വന്‍ കവര്‍ച്ച. ലോക്കര്‍ പൊളിച്ച് കള്ളന്‍മാര്‍ 50 പവനോളം കവര്‍ന്നു. താമരശ്ശേരിയി ഡിവൈഎസ്പി ഓഫീസിന് സമീപമുളള ‘റന’ ഗോള്‍ഡ് ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. സിസിടിവി കേന്ദ്രീകരിച്ചുളള പൊലീസ് അന്വേഷണത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മൂന്ന് പേരടങ്ങിയ കവര്‍ച്ചാ സംഘമാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.

കൊടുവള്ളി സ്വദേശി അബ്ദുല്‍ സലാമിന്റെ ഉടമസ്ഥതയിലുള്ള റന ജ്വല്ലറിയിലാണ് മോഷണം നടന്നത്. ജീവനക്കാര്‍ രാവിലെ കട തുറക്കാനായി എത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. ജ്വല്ലറിക്ക് സൈഡിലൂടെ മുകളിലെ നിലയിലേക്ക് പോകാന്‍ ഗോവണിയിലേക്ക് കയറുന്ന ഭാഗത്തെ ഷട്ടര്‍ തകര്‍ത്ത ശേഷം ഭിത്തി കുത്തിപ്പൊളിച്ച് അകത്തു കടന്നായിരുന്നു കവര്‍ച്ച. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാ ഷട്ടറിന്റെ ലോക്കര്‍ പൊളിക്കുകയായിരുന്നു.

Signature-ad

ജ്വല്ലറിയില്‍ നിന്നും 50 പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതായാണ് നിഗമനം. വിവരമറിഞ്ഞ് പൊലീസും ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. മൂന്ന് പേരാണ് മോഷണത്തിനെത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. മുഖം മറച്ചെത്തിയ സംഘത്തില്‍ രണ്ട് പേര്‍ ജ്വല്ലറിയുടെ അകത്തു കയറിയതായും ഒരാള്‍ പുറത്ത് കാത്തു നില്‍ക്കുന്നതായും ദൃശ്യങ്ങളിലുണ്ട്.

 

 

Back to top button
error: