പുതിയ പരിഷ്കാരണത്തിന് ഒരുങ്ങി കെഎസ്ആർടിസി. യാത്രക്കാരുമായി പങ്കുവയ്ക്കുന്ന കണ്ടക്ടര്‍ സീറ്റ് മാറ്റി പകരം കണ്ടക്ടർക്ക് തനിച്ച് സീറ്റ് നൽകുന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞു. ഇതിനോടൊപ്പം ഡ്രൈവറുടെ കാബിനും ഒഴിവാക്കുന്ന നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ കണ്ടക്ടർ സീറ്റില്‍ മറ്റൊരാൾ ഇരിക്കുന്നത് അപകടം വിളിച്ചു വരുത്തും എന്ന നിഗമനത്തിലാണ് പുതിയ പരിഷ്കാരം നടപ്പാക്കാൻ ഒരുങ്ങുന്നത്.
നേരത്തെ തന്നെ കണ്ടക്ടർമാരുടെ സീറ്റിൽ ഒപ്പം യാത്ര ചെയ്യുന്നവരിൽ നിന്നും ബുദ്ധിമുട്ടുകൾ നേരിടുന്നതായി വനിതാ കണ്ടക്ടർമാർ പരാതി നൽകിയിരുന്നു. കണ്ടക്ടര്‍മാരുടെ സീറ്റ് സിംഗിൾ ആകുന്നതോടെ ഈ രണ്ടു പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനാകുമെന്നാണ് വിശ്വസിക്കുന്നത്. കേരളത്തിലെ മിക്ക ഡിപ്പോകളിലും ഇതിനു വേണ്ട നടപടി ക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു.