CrimeNEWS

വളര്‍ത്തുമകളും കുടുംബവും ചേര്‍ന്നു മര്‍ദിച്ചു; പരാതിയുമായി ഷക്കീലയും അഭിഭാഷകയും

ചെന്നൈ: വളര്‍ത്തു മകള്‍ ശീതളും കുടുംബവും മര്‍ദിച്ചെന്ന പരാതിയുമായി ചലച്ചിത്ര നടി ഷക്കീല. മര്‍ദ്ദിക്കുകയും നിലത്തു തള്ളിവീഴ്ത്തുകയും ചെയ്‌തെന്നാണ് പരാതി. വീട്ടില്‍വച്ച് ഇന്നലെ വൈകിട്ട് ഷക്കീലയും വളര്‍ത്തു മകള്‍ ശീതളും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ ശീതള്‍ മര്‍ദിച്ചെന്നാണ് ഷക്കീലയുടെ പരാതി. ഷക്കീലയുടെ അഭിഭാഷകയായ സൗന്ദര്യയ്ക്കും മര്‍ദനമേറ്റു. സൗന്ദര്യ ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സ തേടി.

വാക്കേറ്റത്തിനു പിന്നാലെ ഷക്കീലയെ മര്‍ദിച്ച ശീതള്‍ അതിനു ശേഷം കോടമ്പാക്കത്തെ സ്വന്തം വീട്ടിലേക്കു പോയി. ഇതിനിടെ ഷക്കീല സുഹൃത്ത് നര്‍മദയെയും അഭിഭാഷകയായ സൗന്ദര്യയെയും വിളിച്ച് വിവരം അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ അഭിഭാഷകയെ കൂട്ടി വിഷയം സംസാരിക്കുന്നതിനായി ഷക്കീല ശീതളിനെ വീട്ടിലേക്കു വിളിച്ചുവരുത്തി. അമ്മയ്ക്കും സഹോദരിക്കും ഒപ്പം എത്തിയ ശീതള്‍ വീണ്ടും ആക്രമിച്ചുവെന്നാണ് പരാതിയിലുള്ളത്.

Signature-ad

ആഷ്ട്രേ ഉപയോഗിച്ച് ഷക്കീലയുടെ തലയ്ക്കടിച്ചെന്നും, ഇടപെടാന്‍ ശ്രമിച്ച അഭിഭാഷകയായ സൗന്ദര്യയുടെ കയ്യില്‍ കടിച്ച് പരുക്കേല്‍പ്പിച്ചെന്നുമാണ് പരാതിയിലുള്ളത്. ആശുപത്രിയില്‍ ചികിത്സ തേടിയ അഭിഭാഷക പിന്നീട് കോയമ്പേട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഇന്നു രാവിലെ അന്വേഷണ സംഘം വീട്ടിലെത്തി ഷക്കീലയുടെ മൊഴിയെടുക്കും. ബന്ധു കൂടിയായ ശീതളിനെ ആറു മാസം പ്രായമുള്ളപ്പോള്‍ മുതല്‍ ഷക്കീലയാണ് വളര്‍ത്തുന്നത്.

 

 

 

Back to top button
error: