മുന്തിരി വൈൻ വീട്ടില്‍ തയാറാക്കാൻ ആവശ്യമായ വസ്തുക്കൾ
കറുത്ത മുന്തിരി – 5കിലോ
പഞ്ചസാര – രണ്ടര കിലോ
തിളപ്പിച്ചാറിയ വെള്ളം – 1ലിറ്റര്‍
സൂചി ഗോതമ്ബ് – 100ഗ്രാം
കറുവപ്പട്ട ചതച്ചത് -150 ഗ്രാം
ഗ്രാമ്ബു – പത്ത് എണ്ണം
തയാറാക്കേണ്ട വിധം
ആദ്യം തന്നെ 5ലിറ്റര്‍ വൈൻ ഉണ്ടാക്കാൻ ഭരണി ചൂടുവെള്ളത്തില്‍ കഴുകിയെടുക്കുക. ഞെട്ട് കളഞ്ഞ് നന്നായി കഴുകി തുടച്ച മുന്തിരി ഭരണിയില്‍ ഇടുക. ശേഷം പഞ്ചസാര ഇടുക. ഇങ്ങിനെ ലെയര്‍ ആയി മുന്തിരിയും പഞ്ചസാരയും തീരും വരെ ഇടുക. ശേഷം കറുവപ്പട്ട, ഗ്രാമ്ബു, ഗോതമ്ബ് എന്നിവ മുകളില്‍ ഇടുക.ശേഷം വെള്ളം ഒഴിക്കുക. ഇനി വായു കടക്കാത്ത വിധം ഒരു തുണികൊണ്ട് ഭരണി കെട്ടി വയ്ക്കുക.
ഓരോ ആഴ്ചയിലും ഭരണി തുറന്നു ഒന്നു നന്നായി ഇളക്കി കൊടുക്കുക. മുപ്പത് ദിവസം കഴിഞ്ഞ് വൈൻ നന്നായി കഴുകി ഉണക്കിയ കോട്ടണ്‍ തുണിയില്‍ അരിച്ചെടുക്കുക. കുപ്പികളില്‍ ആക്കിയ വൈൻ പതിനഞ്ചു ദിവസത്തിനു ശേഷം ഉപയോഗിച്ചു തുടങ്ങാം…
മുന്തിരിയുടെ ആരോഗ്യപരമായ ഗുണങ്ങൾ
ചുവപ്പ്,പച്ച,പർപ്പിൾ എന്നീ വ്യത്യസ്ത നിറങ്ങളിൽ കിട്ടുന്ന മുന്തിരി എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഫലമാണ്.അതേപടി കഴിക്കുന്നതിനൊപ്പം മുന്തിരിയെ ജാമായും ജ്യൂസായും മാറ്റി ഉപയോഗിക്കാറുണ്ട്.പക്ഷെ മുന്തിരി ഏറ്റവുമധികം ഉപയോഗിക്കുന്നത് ലഹരി പകരുന്ന വൈനുണ്ടാക്കാനാണ്.മുന്തിരി വാണിജ്യാടിസ്ഥാനത്തിൽ ഏറ്റവുമധികം ഉത്പാദിപ്പിക്കപ്പെടുന്നതും വൈൻ നിർമാണത്തിനു വേണ്ടിയാണ്. വൈൻ അഥവാ വീഞ്ഞിന് ആരോഗ്യപരമായ ഗുണങ്ങൾ ധാരാളമുണ്ടെന്ന് പഠനങ്ങൾ പറയുന്നു.എന്നാൽ എല്ലാം ഒരു ലിമിറ്റിൽ വേണമെന്ന് മാത്രം.അധികമായാൽ അമൃതും വിഷം എന്ന് മറക്കരുത്!
1)കാൻസർ പ്രതിരോധത്തിന്
മുന്തിരിയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൽ എന്ന ആന്റിഓക്സിഡന്റിന് വിവിധ കാൻസറുകളെ പ്രതിരോധിക്കാൻ കഴിയും.അന്നനാളം,ശ്വാസകോശം,പാ
2) ഹൃദയാരോഗ്യത്തിന്
മുന്തിരിയിലെ ക്യുവർസെറ്റിൻ എന്ന ഘടകത്തിന് കൊളസ്ട്രോൾ കുറയ്ക്കാൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.ഈ ഘടകത്തിന് കാൻസറിനേയും പ്രതിരോധിക്കാൻ സാധിക്കും.മുന്തിരിയിലടങ്ങിയിരി
3) രക്തസമ്മർദനിയന്ത്രണത്തിന്
മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാൻ കഴിയും.ഇത് സ്ട്രോക്ക്,ഹൃദ്രോഗം എന്നിവ തടയാൻ സഹായിക്കും.വൃക്കയിൽ കല്ല് ഉണ്ടാവുന്നതും മുന്തിരി നിയന്ത്രിക്കും.
4) മലബന്ധം കുറയ്ക്കാൻ
ജലാംശം കൂടുതലടങ്ങിയിരിക്കുന്ന മുന്തിരി,തണ്ണിമത്തൻ തുടങ്ങിയ പഴങ്ങൾ ദിവസേന കഴിക്കുന്നത് ആമാശയ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു.ഇത് മലബന്ധം കുറയ്ക്കും.മുന്തിരി നാരുകളാൽ സമ്പുഷ്ടമാണ്.ഇതും മലബന്ധനിയന്ത്രണത്തിന് സഹായകമാണ്.
5) അലർജി കുറയ്ക്കാം
മുന്തിരിയിലെ ക്യുവർസെറ്റിന് അലർജി മൂലമുണ്ടാകുന്ന മൂക്കൊലിപ്പിനേയും തൊലിപ്പുറത്തുണ്ടാകുന്ന അസുഖങ്ങളേയും തടയാൻ കഴിവുണ്ട്.
6) പ്രമേഹനിയന്ത്രണത്തിന്
മുതിർന്നവരിലുണ്ടാകുന്ന ടൈപ്പ്-II പ്രമേഹം തടയാൻ മുന്തിരിയുൾപ്പെടെ ചില പഴങ്ങൾ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
7) ഡയബറ്റിക് ന്യൂറോപ്പതിയും റെറ്റിനോപ്പതിയും തടയാം
മുന്തിരി വൈനിലടങ്ങിയിട്ടുള്ള റിസ്വെറാട്രോൾ എന്ന ഘടകത്തിന് പ്രമേഹം മൂലമുണ്ടാകുന്ന ന്യൂറോപ്പതിയും റെറ്റിനോപ്പതിയും തടയാനുള്ളകഴിവുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.അൽഷൈമേഴ്സ് രോഗചികിത്സയിലും രോഗചികിത്സയിലും ആർത്തവവിരാമം മൂലമുണ്ടാകുന്ന അസ്വസ്ഥതകൾക്കും ഇത് ഉപയോഗപ്രദമാണ്.
8)മുഖസൗന്ദര്യത്തിന്
മുഖക്കുരു കുറയ്ക്കാനും വരാതെ തടയാനും മുന്തിരി സഹായിക്കും.ചുവന്ന മുന്തിരിയിലും വൈനിലും അടങ്ങിയിട്ടുള്ള റിസ്വെറാട്രോളിന് മുഖക്കുരു നിയന്ത്രിക്കാൻ കഴിവുണ്ട്.
സമീപകാല പഠനങ്ങൾ ഓസ്റ്റീരിയോ ആർത്രൈറ്റിസ് മൂലമുണ്ടാകുന്ന വേദന കുറയ്ക്കാനും മുന്തിരിക്ക് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.മുന്തിരി ദിവസേന കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി അധികരിക്കാൻ സഹായിക്കുകയും ചെയ്യും.