ആശുപത്രികൾ കയറിയിറങ്ങേണ്ട; മൂലക്കുരുവിന് ചേനയോളം പോന്ന മറ്റൊരു മരുന്നില്ല
എരിശ്ശേരി, കാളൻ, തോരൻ, മുളകൂഷ്യം, അവിയല്‍, അച്ചാര്‍, മെഴുക്കുപുരട്ടി, പായസം, പുഴുക്ക് എന്നിങ്ങനെ ചേന കൊണ്ടുള്ള സ്വാദിഷ്ഠമായ വിഭവങ്ങള്‍ നിരവധിയാണ്. ഇതിനുപുറമേ വറുത്തോ, കനലില്‍ ചുട്ടോ പുഴുങ്ങിയോ കഴിക്കുകയുമാകാം.
പോഷകങ്ങളുടെ കലവറയാണ് ചേന, നാരുകള്‍ക്ക് പുറമേ പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, സെലിനിയം, സിങ്ക്, കോപ്പര്‍, ഇരുമ്ബ്, ഫോസ്ഫറസ്, വിറ്റാമിൻ എ, ബി, പ്രോട്ടീൻ, ബീറ്റാസിറ്റോസ്റ്റിറോള്‍, ബിറ്റുലിനിക് ആസിഡ്, സ്റ്റിഗ്മാസ്റ്റിറോള്‍, ലൂപിയോള്‍, ഫ്ളേവനോയ്ഡുകള്‍ ഇവയും ചേനയിലെ ഘടകങ്ങളില്‍ ചിലതാണ്.
ചില രോഗങ്ങളുടെ കാര്യത്തില്‍ ഔഷധത്തോടൊപ്പം ഭക്ഷണത്തില്‍ ചേന ഉള്‍പ്പെടുത്തുന്നത് അതിവേഗം രോഗശമനം നല്‍കാറുണ്ട്. ദഹനശക്തി ഇല്ലാത്തവരും അര്‍ശസ് രോഗികളും ചേനക്കറിയോടൊപ്പം മോരുകൂട്ടി ഊണ് കഴിക്കുന്നത് നല്ല ഫലം തരും. ചേനയിലയോ ചേനയോ കറിയാക്കി കഴിക്കുന്നത് പ്രതിരോധശേഷിക്കും ഗുണകരമാണ്.
കുടലിന്റെ സുഗമമായ ചലനത്തിനും ശോധനയ്ക്കും ചേന ഫലപ്രദമാണ്. കൂടാതെ അര്‍ശസ്, ദഹനപ്രശ്നങ്ങള്‍, അതിസാരം, സന്ധിവേദന, ആര്‍ത്തവപ്രശ്നങ്ങള്‍, ആസ്ത്മ, വാതം എന്നിവയുടെ ശമനത്തിനും ചേന വളരെ ഗുണം ചെയ്യും.
ചേന വേവിച്ച് ഉണക്കി പൊടിച്ച് 5 ഗ്രാം വീതം രണ്ടുനേരം അയ്യം പന ഇടിച്ചുപിഴിഞ്ഞ നീരില്‍ ചേര്‍ത്ത് ചാലിച്ചു ഭക്ഷണത്തിനു മുമ്ബ് കഴിക്കുന്നത് മൂലക്കുരു മാറാൻ നല്ല ഫലം ചെയ്യുന്ന ഒരു ചികിത്സയാണ്.
ചേനയുടെ ഇലയും ഔഷധയോഗ്യമാണ്. ഇതിന്റെ ഇല കൊണ്ട് ഉണ്ടാക്കുന്ന തോരൻ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ചേന മണ്ണുകൊണ്ട് പൊതിഞ്ഞ് അടുപ്പിലിട്ട് ചുട്ടെടുത്തോ, ആവിയില്‍ വേവിച്ചോ, അല്‍പ്പം എണ്ണയും ഇന്തുപ്പും കൂട്ടി ഭക്ഷണത്തിനുപകരം കഴിച്ച് മീതെ മോര് കുടിച്ചാല്‍ ഒരു മാസം കൊണ്ട് തന്നെ മൂലക്കുരുവിനെ ഉന്മൂലനാശം ചെയ്യാവുന്നതാണ്.
പ്രമേഹമുള്ളവര്‍ക്ക് പ്രധാന ഭക്ഷണത്തിന്റെ സ്ഥാനത്ത് അരിയും ഗോതമ്ബും ഒഴിവാക്കി ചേനയ്ക്കൊപ്പം പയറ് ചേര്‍ത്തോ മറ്റോ കഴിക്കാവുന്നതേയുള്ളൂ.