KeralaNEWS

തിരൂരിൽ വന്ദേ ഭാരത് എക്സ് പ്രസ് ട്രെയിൻ തട്ടി യുവാവിന്റെ കാല്‍പാദമറ്റു

തിരൂർ: വന്ദേ ഭാരത് എക്സ് പ്രസ് ട്രെയിൻ തട്ടി യുവാവിന്റെ കാല്‍പാദമറ്റു.തിരൂർ റെയില്‍വേ സ്റ്റേഷന് 600 മീറ്ററോളം തെക്ക് മുത്തൂർ ദേശബന്ധു വായനശാലക്ക് സമീപമാണ് അപകടം.
പുറത്തൂർ ഏഴിപ്പാലം സ്വദേശി പടന്നവളപ്പില്‍ ഷാജിയുടെ (40) കാല്‍പാദമാണ് ട്രെയിൻ തട്ടിയറ്റത്. കഴിഞ്ഞ ദിവസം രാവിലെ 10.50നാണ് അപകടം. കൂലിപ്പണിക്കാരനായ ഇദ്ദേഹം തിരൂർ റെയിവേ സ്റ്റേഷൻ ഭാഗത്തേക്ക് പാളത്തിന് സമീപത്തുകൂടി നടന്നു പോകുന്നതിനിടെയാണ് അപകടം.

ആർ.പി.എഫ് എസ്.ഐ കെ.എം. സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ആർ.പി.എഫും നാട്ടുകാരും ചേർന്ന് ഇയാളെ തിരൂർ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Back to top button
error: