കേരളത്തെ നയിക്കുന്നത് സഞ്ജുവും മുംബൈയുടെ നായകന്‍ രഹാനെയുമാണ്. സഞ്ജുവാകട്ടെ രഹാനെയ്ക്ക് കീഴില്‍ രാജസ്ഥാന് റോയല്‍സില്‍ കളിച്ചിട്ടുമുണ്ട്. തുമ്ബയില്‍ ഇരുവരുടേയും പ്രകടനം നേരിട്ട് കാണാനുള്ള അവസരം ആരാധകര്‍ക്കുണ്ടാവും.അതേസമയം മുംബൈയുടെ ശിവം ദുബെയും കേരളത്തിന്റെ സഞ്ജു സാംസണും ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പമാണ്. അഫ്ഗാനിസ്ഥാനെതിരായ മത്സരം 17നാണ് അവസാനിക്കുക. ശേഷം ഇരുവരും അതാത് ടീമിനൊപ്പം ചേരുമെന്നാണ് ആരാധകര്‍ കരുതുന്നത്.
തുമ്ബയില്‍ രണ്ട് രഞ്ജി മത്സരങ്ങളാണ് നടക്കുന്നത്. രണ്ടാമത്തത്, ഫെബ്രുവരി ഒമ്ബതിന് പശ്ചിമ ബംഗാളിനെതിരെയാണ്. ബംഗാള്‍ ടീമിനെ നയിക്കുന്നത് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരിയാണ്. മുഹമ്മദ് ഷമിയുടെ സഹോദരന്‍ മുഹമ്മദ് കൈഫ്, ഇഷാന്‍ പോറല്‍, ആകാഷ് ദീപ് തുടങ്ങിയവരും ബംഗാള്‍ ടീമിലുണ്ട്.
നേരത്തെ, ഉത്തര്‍ പ്രദേശിനെതിരായ ഒരു മത്സരത്തിന് ആലപ്പുഴ എസ് ഡി കൊളേജ് വേദിയായിരുന്നു. മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.