IndiaNEWS

12 ഇന്ത്യൻ ഭാഷകളില്‍ പാഠപുസ്തകങ്ങള്‍ എഴുതുന്നതിന് താത്പര്യമുള്ളവരെ തേടി  യുജിസി

ന്യൂഡല്‍ഹി: ബിരുദ തലത്തിലുള്ള കോഴ്സുകളുടെ ഭാഗമായി പ്രാദേശിക ഇന്ത്യൻ ഭാഷകളില്‍ പുസ്തകം തയ്യാറാക്കാൻ താത്പര്യമുള്ളവരെ ക്ഷണിച്ച്‌ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ.

വിവിധ വിഷയങ്ങളിലായി, 12 ഇന്ത്യൻ ഭാഷകളില്‍ പാഠപുസ്തകങ്ങള്‍ എഴുതുന്നതിന് താത്പര്യമുള്ള എഴുത്തുകാര്‍,വിമര്‍ശകര്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ തുടങ്ങിയവരെയാണ് യുജിസി തേടുന്നത്.

Signature-ad

കല, ശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍, ബിരുദ തലത്തിലുള്ള കോഴ്സുകള്‍ക്കായാണ് പുസ്തകം തയ്യാറാക്കേണ്ടത്. താത്പര്യമുള്ള എഴുത്തുകാര്‍ക്ക് ജനുവരി 30 വരെ അപേക്ഷിക്കാവുന്നതാണ്. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളിലാകും പുസ്തകം തയ്യാറാക്കുക.

https://docs.google.com/forms/d/e/1FAIpQLSdrW7yAOOHSPqGoLcQKiHEYWh-oz94LxjOCwVyl-8jWLQYwKw/viewform എന്ന ഗൂഗിള്‍ ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്.

Back to top button
error: