IndiaNEWS

കനത്ത മൂടല്‍മഞ്ഞ്; യുപിയില്‍ ട്രെയിൻ ഇടിച്ച രണ്ടു പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

ലക്നൗ:  കനത്ത മൂടല്‍മഞ്ഞുമൂലം കാഴ്ച അവ്യക്തമായതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ രണ്ടുപെണ്‍കുട്ടികളെ ട്രെയിൻ ഇടിച്ചുതെറിപ്പിച്ചു.സംഭവത്തില്‍ 17-കാരിയായ കജോള്‍ എന്ന വിദ്യാര്‍ഥി മരിക്കുകയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വര്‍ഷ(18)യ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ഒറായ് ഏരിയയിലുള്ള കോച്ചിങ് സെന്ററിലേക്ക് പോകാനായി അൻജാരി റെയില്‍വേ ക്രോസിങ് മറികടക്കവെയാണ് ഇരുവരെയും ട്രെയിൻ ഇടിച്ചത്. എന്നാല്‍ കുട്ടികളെ ഇടിച്ചുതെറിപ്പിച്ച ട്രെയിൻ ഏതാണെന്ന് വ്യക്തമല്ല.

Signature-ad

കജോള്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചെന്നും വര്‍ഷയെ ഒറായിയിലുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും പോലീസ് അറിയിച്ചു. പോലീസെത്തിയ ശേഷമാണ് വര്‍ഷയെ മെഡിക്കല്‍ കോളജിലേക്കും കജോളിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്കും മാറ്റിയത്.

കനത്ത മൂടല്‍മഞ്ഞും ശൈത്യവും കാരണം ഉത്തരേന്ത്യയില്‍ ജനങ്ങള്‍ ദുരിതത്തിലാണ്. ഡല്‍ഹിയില്‍ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്- 3.6 ഡിഗ്രി സെല്‍ഷ്യസ്

അതിശൈത്യം കാരണം ഉത്തർപ്രദേശ് ഡല്‍ഹി, പഞ്ചാബ്, ഹരിയാന,  എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ യെല്ലോ അലര്‍ട്ടാണുള്ളത്.

Back to top button
error: