KeralaNEWS

ട്രെയിൻ നീങ്ങുന്നതിനിടെ ചാടി ഇറങ്ങിയ യുവതിക്ക് വീണ് പരിക്ക്

കാഞ്ഞങ്ങാട്: ട്രെയിൻ നീങ്ങുന്നതിനിടെ ചാടി ഇറങ്ങിയ യുവതിക്ക് വീണ് പരിക്കേറ്റു. ഇന്നലെ വൈകീട്ട് അഞ്ചോടെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് അപകടം.

പുല്ലൂര്‍ പെരളത്തെ അബിത(27)ക്കാണ് പരിക്കേറ്റത്. കണ്ണൂരില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന യുവതി ഉറങ്ങിയതിനാല്‍ സ്റ്റേഷനില്‍ എത്തിയതറിഞ്ഞിരുന്നില്ല.സ്റ്റോപ്പ് എത്തിയതറിഞ്ഞ് ട്രെയിൻ നീങ്ങുന്നതിനിടെ ചാടിയിറങ്ങുകയായിരുന്നു. പ്ലാറ്റ് ഫോമിലേക്കാണ് വീണത്.

Signature-ad

ഉടൻ തന്നെ റെയിൽവേ പൊലീസ് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.പരിക്ക് സാരമുള്ളതല്ല

Back to top button
error: