KeralaNEWS

അര്‍ത്തുങ്കല്‍ പള്ളി തിരുനാള്‍; മദ്യശാലകള്‍ 5 ദിവസം അടച്ചിടും

ആലപ്പുഴ: അര്‍ത്തുങ്കല്‍ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായി പള്ളിയുടെ 2 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിച്ച്‌ വരുന്നതുമായ കള്ളുഷാപ്പകള്‍, ബീയര്‍ പാര്‍ലറുകള്‍, ബാറുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ മദ്യഷാപ്പുകളും ജനുവരി 20,21,26,27,28 തീയതികളില്‍ അടച്ചിടുന്നതിന് ജില്ല കളക്ടര്‍ ഉത്തരവായി.

 സ്ത്രീകളും കുട്ടികളുമടങ്ങുന്ന തീര്‍ത്ഥാടകരുടെ സുരക്ഷയും സുഗമമായ ക്രമസമാധാന പാലനവും ഉറപ്പ് വരുത്തുന്നതിനും പളളി കടലിനോട് അടുത്ത് സ്ഥിതിചെയ്യുന്നതിനാല്‍ ആളുകള്‍ മദ്യപിച്ച്‌ കടലിലിറങ്ങി അപകടങ്ങള്‍ സംഭവിക്കാനുമുള്ള സാധ്യത കണക്കിലെടുത്തുമാണ് നടപടി.

Back to top button
error: