KeralaNEWS

ലൈവില്‍ പങ്കെടുക്കുന്നതിനിടെ കാര്‍ഷിക സര്‍വകലാശാല പ്ലാനിങ്‌ ഡയറക്ടര്‍ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: ദൂരദര്‍ശൻ കേന്ദ്രത്തില്‍ ലൈവ് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കേരള കാര്‍ഷിക സര്‍വകലാശാല പ്ലാനിങ് ഡയറക്ടര്‍ ഡോ.അനി എസ്. ദാസ് കുഴഞ്ഞുവീണു മരിച്ചു. വെള്ളിയാഴ്ച വെെകീട്ട് 6.30-നാണ് സംഭവം.

ദൂരദര്‍ശന്റെ കൃഷിദര്‍ശൻ പരിപാടിക്കിടെ ഉത്തരം പറയുന്നതിനിടയിലാണ് ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ്.

Back to top button
error: