തെങ്കാശി: പൊങ്കല്‍ സമ്മാനമായി സര്‍ക്കാര്‍ നല്‍കിയ ആയിരം രൂപ നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന മകന്‍ വയോധികയെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊന്നു.
തമിഴ്‌നാട്ടിലെ തിപ്പനംപട്ടി ഗ്രാമവാസിയായ എസ് ശിവന്തിപ്പൂവാണ്(76) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ മുരുകനെ(50) പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച പൊങ്കലിന്റെ ഭാഗമായി തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കുന്ന ആയിരം രൂപ ശിവന്തിപ്പൂവിന് ലഭിച്ചിരുന്നു. മുരുകന്‍ ഈ പണം ആവശ്യപ്പെട്ടത് വാക്കേറ്റത്തിന് കാരണമായി. തുടര്‍ന്ന് പണം നല്‍കാന്‍ തയ്യാറാവാതിരുന്ന അമ്മയെ മുരുകന്‍ സാരി ഉപയോഗിച്ച് കഴുത്ത് ഞെരിക്കുകയും അമ്മികല്ലുകൊണ്ട് തലയില്‍ ഇടിക്കുകയുമായിരുന്നു. വയോധിക സംഭവസ്ഥലത്ത് തന്നെ മരിച്ചു.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മുരുകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വയോധികയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തെങ്കാശിയി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് പറഞ്ഞു.