രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ എക്കാലത്തെയും ക്ലാസിക് ഹിറ്റുകളില്‍ ഒന്നാണ് ആറാം തമ്പുരാന്. സിനിമയിലെ കഥാപാത്രങ്ങളും അവരുടെ പേരുകളും എല്ലാം എല്ലാ മലയാളികള്‍ക്കും മനപാഠമാണ്. അതില്‍ എവിടെയാണ് ഉര്‍വശി?
മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്, സായികുമാര്‍, നരേന്ദ്ര പ്രസാദ്, ശ്രീവിദ്യ, കൊച്ചിന് ഹനീഫ, ശങ്കരാടി, അഗസ്റ്റിന്, മണിയന്‍പിള്ള രാജു, കുതിരവട്ടം പപ്പു, ടിപി മാധവന് തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയില്‍ ഉണ്ടായിരുന്നു. അവിടെയൊന്നും ഉര്‍വശിയെ കണ്ടില്ലല്ലോ, അപ്പോള്‍ ആറാം തമ്പുരാന് എന്ന ചിത്രത്തില്‍ ഉര്‍വശിയുടെ റോള്‍ എന്തായിരുന്നു.
ഇത് കൂടാതെ, 1997 ല്‍ പുറത്തിറങ്ങിയ ആറാം തമ്പുരാന് എന്ന സിനിമയ്ക്ക് പിന്നിലെ പല അറിയാക്കഥകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ആറാം തമ്പുരാന് എന്ന ചിത്രം ആദ്യം പ്ലാന്‍ ചെയ്തത് മനോജ് കെ ജയനെ വച്ച് ചെയ്യാം എന്നായിരുന്നുവത്രെ. പിന്നീടാണ് കഥ പരിണമിക്കപ്പെട്ടപ്പോള്‍ മോഹന്‍ലാല്‍ നായകനായി എത്തിയത്.
ആറാം തമ്പുരാന് എന്ന പേര് സിനിമയ്ക്ക് വന്നതിന് പിന്നിലും ഒരു കഥയുണ്ട്. സിനിമയുടെ ലൊക്കേഷന്‍ അന്വേഷിച്ച് രഞ്ജിത്തും ഷാജി കൈലാസും ഒരു മനയില്‍ എത്തിയിരുന്നു. ഷൂട്ടിങ് ആവശ്യത്തിന് വേണ്ടി മനം വിട്ടുതരുമോ എന്ന് ചോദിച്ചപ്പോള്‍, അവിടത്തെ കെയര്‍ ടേക്കര്‍ പറഞ്ഞു, ഞങ്ങള്‍ക്ക് ഞങ്ങളുടെ ആറാം തമ്പുരാനോട് ഒന്ന് ചോദിക്കണം എന്ന് അവിടെയുള്ളയാള്‍ പറഞ്ഞു. അപ്പോള്‍ രഞ്ജിന്റെ മനസ്സില്‍ സ്ട്രൈക്ക് ചെയ്ത പേരാണ് ആറാം തമ്പുരാന്.