ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയെ പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. ഈ സമിതിയാണ് കോൺഗ്രസിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുക.
10 അംഗങ്ങൾ ഉൾപ്പെട്ടതാണ് സമിതി. ഉമ്മൻചാണ്ടിയെ കൂടാതെ രമേശ് ചെന്നിത്തല,മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സി വേണുഗോപാൽ, താരിഖ് അൻവർ, കെപിസിസി വർക്കിംഗ് പ്രസിഡണ്ടുമായ കൊടിക്കുന്നിൽ സുരേഷ്,കെ സുധാകരൻ ശശി തരൂർ എം പി, മുൻ കെപിസിസി പ്രസിഡണ്ടുമാരായ വി എം സുധീരൻ, കെ മുരളീധരൻ എന്നിവരാണ് സമിതി അംഗങ്ങൾ.
യുഡിഎഫ് കൺവീനർ എം എം ഹസനെ സമിതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെ മുരളീധരൻ,വി എം സുധീരൻ എന്നീ കെപിസിസി പ്രസിഡണ്ടുമാരുടെ ഗണത്തിൽപ്പെടുത്തി ഹസനെ പരിഗണിക്കേണ്ട എന്നാണ് തീരുമാനിച്ചത്.