IndiaNEWS

ഹര്‍ജി സുപ്രീംകോടതി തള്ളി, അദാനിക്ക് ആശ്വാസം; ഹിന്‍ഡെന്‍ബര്‍ഗില്‍ എസ്.ഐ.ടി. അഅന്വേഷണമില്ല

ന്യൂഡല്‍ഹി: ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദാനി ഗ്രൂപ്പിന് എതിരായ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിനോ സി.ബി.ഐക്കോ കൈമാറണം എന്ന ആവശ്യം സുപ്രീംകോടതി തള്ളി. നിലവില്‍ സെബി നടത്തുന്ന അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസത്തെ സമയം കൂടി സുപ്രീംകോടതി അനുവദിച്ചു. സെബി അന്വേഷണം തൃപ്തികരമല്ലെന്ന ഹര്‍ജിക്കാരുടെ വാദം സുപ്രീം കോടതിതള്ളി. അന്വേഷണത്തിനായി സുപ്രീംകോടതി രൂപവത്കരിച്ച സമിതിയിലെ ചില അംഗങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദങ്ങളും സുപ്രീംകോടതി തള്ളി.

അന്വേഷണം മറ്റൊരു ഏജന്‍സിക്ക് കൈമാറാനുള്ള അധികാരം സുപ്രീംകോടതിക്ക് ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എന്നാല്‍ അങ്ങനെ കൈമാറുന്നതിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ടാകണം. ഈ വിഷയത്തില്‍ അത്തരം കാരണങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സെബിയില്‍ നിന്ന് അന്വേഷണം മറ്റൊരു ഏജന്‍സിക്ക് കൈമാറണം എന്ന ആവശ്യം തള്ളിയത്.

Signature-ad

2023 ജനുവരിയില്‍ ഹിന്‍ഡന്‍ബര്‍ഗ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പിന് എതിരെ 24 ആരോപണങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 22 ലെ അന്വേഷണം SEBI
പൂര്‍ത്തിയാക്കിയതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മറ്റ് രണ്ട് ആരോപണങ്ങളെ സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കാനാണ് മൂന്ന് മാസത്തെ സമയം സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്

ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്ക് ഉണ്ടായ നഷ്ടം പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും, സെബിയോടും സുപ്രീംകോടതി നിര്‍ദേശിച്ചു. ഏതെങ്കിലും ചട്ട വിരുദ്ധമായ നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടായിട്ടുങ്കില്‍ അതിന് എതിരെ നടപടി എടുക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

 

Back to top button
error: