CrimeNEWS

ജെസ്‌ന കൈയെത്തും ദൂരത്ത് എത്തിയെന്ന് കരുതിയ സമയമുണ്ട്; സിബിഐ കണ്ടെത്തുമെന്ന് തച്ചങ്കരി

തിരുവനന്തപുരം: ജെസ്‌ന തിരോധാന കേസില്‍ സിബിഐ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി മുന്‍ ഡിജിപി ടോമിന്‍ ജെ.തച്ചങ്കരി. ക്ലോഷര്‍ റിപ്പോര്‍ട്ട് ഒരു സാങ്കേതിക നടപടിയാണെന്നും എന്നെങ്കിലും കേസില്‍ ഒരു സൂചന കിട്ടുകയാണെങ്കില്‍ സിബിഐക്ക് തുടര്‍ന്നും അന്വേഷിക്കാന്‍ പറ്റുമെന്നും തച്ചങ്കരി പറഞ്ഞു. ജെസ്‌ന ഒരു മരീചികയൊന്നുമല്ലെന്നും ജെസ്‌നയെ സിബിഐ കണ്ടെത്തുമെന്നും തച്ചങ്കരി വിശദീകരിച്ചു.

”കയ്യെത്തും ദൂരത്തു ജെസ്‌ന എത്തിയെന്നു കരുതിയിരുന്ന സമയമുണ്ട്. അപ്പോഴാണ് കോവിഡ് വന്നത്. തമിഴ്‌നാട്ടിലേക്കാണ് ആ സമയത്ത് പോകേണ്ടിയിരുന്നത്. ഒന്നരവര്‍ഷക്കാലത്തോളം കേരളം അടഞ്ഞുകിടന്നു. ആ സമയത്താണു കുടുംബം കോടതിയില്‍ പോവുകയും കേസ് സിബിഐക്ക് കൊടുക്കുകയും ചെയ്തത്. ജെസ്‌ന ഒരു മരീചികയൊന്നുമല്ല. പ്രപഞ്ചത്തില്‍ എവിടെ അവര്‍ ജീവിച്ചാലും മരിച്ചാലും അവരെ സിബിഐ കണ്ടെത്തും. ഈ രാജ്യത്തെ ഏറ്റവും മികച്ച ഏജന്‍സിയാണ് സിബിഐ. ക്ലോഷര്‍ റിപ്പോര്‍ട്ട് കൊടുത്തത് ഒരു സാങ്കേതിക നടപടിയാണ്. എന്നെങ്കിലും ഒരു സൂചന കിട്ടുകയാണെങ്കില്‍ സിബിഐക്ക് തുടര്‍ന്നും അന്വേഷിക്കാന്‍ പറ്റും”തച്ചങ്കരി പറഞ്ഞു.

Signature-ad

”ലോകത്തു പല കേസുകളും തെളിയിക്കപ്പെടാതെയുണ്ട്. ടൈറ്റാനിക്ക് മുങ്ങിപ്പോയി എത്രയോ വര്‍ഷം കഴിഞ്ഞാണു യഥാര്‍ഥ ചിത്രം കിട്ടിയത്. നിരാശരാകേണ്ട കാര്യമില്ല. സിബിഐയില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഏതെങ്കിലും ഒരു കേസ് തെളിയാതെ വരുമ്പോള്‍ പരസ്പരം കുറ്റപ്പെടുത്തലുകള്‍ വരാറുണ്ട്. ആരും മനപ്പൂര്‍വം കുറ്റങ്ങള്‍ ചെയ്തിട്ടില്ല. നൂറുകണക്കിന് കേസുകള്‍ ലോക്കല്‍ പൊലീസിന് അന്വേഷിക്കാനുണ്ട്. അന്ന് കേസ് വലിയ വെല്ലുവിളിയായിരുന്നില്ല. കുറ്റപ്പെടുത്തലിനും പഴിചാരലിനും പ്രസക്തിയില്ല. മനപ്പൂര്‍വമായ തെറ്റ് ലോക്കല്‍ പൊലീസോ ക്രൈംബ്രാഞ്ചോ സിബിഐ നടത്തിയിട്ടില്ല”തച്ചങ്കരി വിശദീകരിച്ചു.

 

Back to top button
error: