Social MediaTRENDING

എവിടെ പശു സ്‌നേഹികളായ സുരേഷ് ഗോപിയും ബിജെപിയും;കുട്ടിക്കര്‍ഷകനെ ചേര്‍ത്തുപിടിച്ച്‌ ജയറാമും യൂസഫലിയും,സിപിഎമ്മും

ഇടുക്കി: മലയാളികളുടെ ഒത്തൊരുമ പല അവസരങ്ങളിലും നാം കണ്ടിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഭക്ഷ്യ വിഷബാധയേറ്റ് 13 പശുക്കള്‍ ചത്ത തൊടുപുഴ വെള്ളിയമറ്റത്തെ മാത്യു ബെന്നിയെന്ന കുട്ടിക്കര്‍ഷകനെ നാടൊരുമിച്ച്‌ ചേര്‍ത്തുപിടിക്കുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.

സര്‍ക്കാരിനൊപ്പം സെലിബ്രിറ്റികളും വ്യവസായികളുമെല്ലാം സഹായവുമായെത്തിയതോടെ മാത്യു ബെന്നിയുടെ തൊഴുത്തില്‍ വീണ്ടും പശുക്കളെത്തി.

Signature-ad

ചൊവ്വാഴ്ച രാവിലെ മന്ത്രിമാരായ ജെ. ചിഞ്ചുറാണി, റോഷി അഗസ്റ്റിന്‍ എന്നിവര്‍ മാത്യുവിന്റെ വീട്ടിലെത്തി സഹായം പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള ഏറ്റവും മികച്ച അഞ്ചുപശുക്കളെ സൗജന്യമായി മാത്യുവിന് നല്‍കുമെന്ന് ചിഞ്ചുറാണി പ്രഖ്യാപിച്ചു. ഒപ്പം മില്‍മ 45,000 രൂപ മാത്യുവിന് കൈമാറുകയും ചെയ്തു. ഒരു മാസത്തേക്കുള്ള കാലിത്തീറ്റ സൗജന്യമായി നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

കര്‍ഷകന്‍ കൂടിയായ ജയറാമാണ് സെലിബ്രിറ്റികളില്‍ ആദ്യം രംഗത്തെത്തിയത്. വാര്‍ത്ത കണ്ടയുടന്‍ ജയറാം സഹായം നേരിട്ട് നല്‍കുമെന്ന് അറിയിച്ചിരുന്നു. വാക്കുതെറ്റിക്കാതെ നടന്‍ ബെന്നിയുടെ വീട്ടിലെത്തി പുതിയ പശുക്കളെ വാങ്ങാന്‍ അഞ്ചുലക്ഷത്തിന്റെ ചെക്കും കൈമാറി. പൃഥ്വിരാജ് രണ്ടുലക്ഷം നല്‍കിയപ്പോള്‍ മമ്മൂട്ടി ഒരുലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചു. പി.ജെ. ജോസഫ് എം.എല്‍.എ. ഗിര്‍ ഇനത്തില്‍പ്പെട്ട പശുവിനെ സമ്മാനിച്ചു. കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ജിബിന്‍ ബേബിയും അഞ്ചുപശുക്കളെ വാങ്ങിനല്‍കുമെന്ന് അറിയിച്ചു.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും ബെന്നിക്ക് സഹായവുമായെത്തി. അഞ്ചുലക്ഷം രൂപയാണ് യൂസഫലി നല്‍കിയത്.രണ്ടു പശുക്കളെ വാങ്ങിനൽകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അറിയിച്ചിട്ടുണ്ട്.

അതേസമയം കുട്ടിക്കര്‍ഷകന് പിന്തുണയുമായി പലരുമെത്തിയിട്ടും സുരേഷ് ഗോപിയുടേയും ബിജെപിയുടേയും അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. പശു സ്‌നേഹികളെന്ന് നടിക്കുമ്ബോഴും കുട്ടിയെ സഹായിക്കാനോ പിന്തുണ നല്‍കാനോ ഇവര്‍ എത്തിയില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. അടുത്തിടെ ക്ഷേമ പെന്‍ഷനുവേണ്ടി സമരം ചെയ്ത മറിയക്കുട്ടിയെ കാണാനും മാധ്യമശ്രദ്ധ നേടാനും ശ്രമിച്ച സുരേഷ് ഗോപി എവിടെയെന്നും അവര്‍ ചോദിക്കുന്നു.

Back to top button
error: