കോട്ടയം: കെഎസ്ആര്‍ടിസി ബസ് തലയിലുടെ കയറിയിറങ്ങി യാത്രക്കാരൻ മരിച്ചു. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡില്‍ ഇന്നലെ വൈകുന്നേരം 4.45 നാണ് സംഭവം.
പാല- കോട്ടയം ഫാസ്റ്റ് പാസഞ്ചര്‍ ബസ് സ്റ്റാൻഡിൽ ആളെയിറക്കുന്നതിനിടയിൽ പെട്ടെന്ന് പിന്നിലേക്ക് ഉരുണ്ടുവന്ന് യാത്രക്കാരനെ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
സംഭവസ്ഥലത്തുവച്ച് തന്നെ ഇയാൾ മരിച്ചതായി നാട്ടുകാര്‍ പറയുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.അതേസമയം ഇയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.