IndiaNEWS

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം; മുംബൈ ട്രാൻസ് ഹാര്‍ബര്‍ ലിങ്ക് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

മുംബൈ: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായ മുംബൈ ട്രാൻസ് ഹാര്‍ബര്‍ ലിങ്ക് (എംടിഎച്ച്‌എല്‍) ജനുവരി 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

ലോകത്തിലെ ഏറ്റവും നീളം കൂടിയ 12 -മത്തെ കടല്‍പ്പാലമാണ് മുംബൈ ട്രാൻസ് ഹാര്‍ബര്‍ ലിങ്ക്.22 കിലോമീറ്ററാണ് കടല്‍പ്പാലത്തിന്റെ നീളം. തെക്കൻ മുംബൈയിലെ ശിവരിയില്‍ നിന്നാരംഭിച്ച്‌ താനെ ക്രീക്ക് വഴി നവി മുബൈയ്‌ക്ക് സമീപം ചിര്‍ലെയിലാണ് പാലം അവസാനിക്കുന്നത്.

Signature-ad

2018 ലാണ് മുംബൈ ട്രാൻസ് ഹാര്‍ബര്‍ ലിങ്കിന്റെ പണികള്‍ ആരംഭിച്ചത്. 17,843 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ ആറുവരി പാലം രാജ്യത്തെ ഏറ്റവും ചെലവേറിയ പദ്ധതികളിലൊന്നാണ്.

പ്രതിദിനം 70,000 വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 100 കിലോമീറ്റര്‍ വേഗതയില്‍ ഈ വഴി വാഹനങ്ങള്‍ക്ക് കടന്നു പോകാൻ സാധിക്കും. അതേസമയം പാലത്തിന്റെ ടോള്‍ നിരക്കുകള്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകാള്‍ അനുസരിച്ച്‌ പാസഞ്ചര്‍ കാറുകള്‍ക്ക് 250/ 300 രൂപ വരെ ഈടാക്കാനാണ് സാധ്യത. ചരക്ക് വാഹനങ്ങളുടെ നിരക്ക് ഇതിലും കൂടിയേക്കാനും സാധ്യതയുണ്ട്.

Back to top button
error: