സീറ്റുകള്‍ പരസ്പരം മാറിയാല്‍ ഇരു സീറ്റുകളിലും ഇടതുപക്ഷത്തിന് ജയിക്കാൻ കഴിയുമെന്നാണ് ദിവാകരന്‍റെ കണ്ടെത്തല്‍. മുതിര്‍ന്ന ഇടതുനേതാക്കള്‍ അതിനുള്ള രാഷ്ട്രീയ പക്വത കാട്ടണമെന്നും ദിവാകരൻ പറയുന്നു.ഇന്നത്തെ സാഹചര്യത്തില്‍ ദേശീയതലത്തില്‍ കൂടുതല്‍ ഇടത് എംപിമാരുണ്ടാകേണ്ടത് അനിവാര്യമാണ്. അതിന് മണ്ഡലം വച്ചുമാറല്‍ പോലെയുള്ള വിട്ടുവീഴ്ചകള്‍ക്ക് ഇരുപാര്‍ട്ടികളും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവില്‍ തിരുവനന്തപുരത്ത് സിപിഐയും കൊല്ലത്ത് സിപിഎമ്മുമാണ് മത്സരിക്കുന്നത്.2009 മുതല്‍ കോണ്‍ഗ്രസിന്‍റെ ശശി തരൂര്‍ ആണ് തുടര്‍ച്ചയായി മൂന്ന് തവണ തിരുവനന്തപുരത്ത് ജയിച്ചത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായിരുന്നു.
2005 ലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച പന്ന്യന്‍ രവീന്ദ്രന്‍ ആണ് തിരുവനന്തപുരത്ത് നിന്നുള്ള സിപിഐയുടെ അവസാന എംപി. പി.കെ.വാസുദേവന്‍ നായരുടെ നിര്യാണത്തെത്തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പില്‍ ആണ് പന്ന്യന്‍ ജയിച്ചുകയറിയത്.