ഇസ്ലാമബാദ് : വിദ്വേഷ പ്രസ്താവനയുമായി പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ. ഇന്ത്യക്കാര്‍ അനധികൃതമായി കൈവശപ്പെടുത്തിയ ജമ്മുകശ്മീരിനെ സ്വേച്ഛാധിപത്യ ഭരണത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് അസിം മുനീര്‍ പറഞ്ഞു.
രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അസിം മുനീറിന്റെ ഇന്ത്യ വിരുദ്ധ പ്രസ്താവന.
“ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഇന്ത്യക്കാര്‍ അനധികൃതമായി കൈവശപ്പെടുത്തിയ ജമ്മുകശ്മീരിനെ സ്വേച്ഛാധിപത്യ ഭരണത്തില്‍ നിന്ന് മോചിപ്പിക്കും. 2023 ഞങ്ങള്‍ക്ക് വളരെ വെല്ലുവിളി നിറഞ്ഞ വര്‍ഷമായിരുന്നു. എന്നാല്‍, അത് ഇപ്പോള്‍ അവസാനിച്ചു”- അസിം മുനീര്‍ പറഞ്ഞു.
അതേസമയം, പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശനമായ നിരോധനമായിരുന്നു പാകിസ്ഥാൻ ഏര്‍പ്പെടുത്തിയത്.ഇസ്രായേല്‍ ഹമാസ് സംഘര്‍ഷത്തില്‍ പലസ്‌തീൻ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പുതുവത്സര ആഘോഷങ്ങള്‍ രാജ്യത്ത് നിരോധിച്ചത്.