2021-ല്‍ പാതയുടെ നിര്‍മാണ ചെലവിന്‍റെ പകുതി വഹിക്കാൻ തയാറാണെന്നും നിര്‍മാണ ചുമതല കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ കെആര്‍ഡിസിഎലിന് നല്‍കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേക്ക് കത്ത് നല്‍കിയിരുന്നു.
തുടര്‍ന്നു 2021-ലെ സംസ്ഥാന ബജറ്റില്‍ 2,000 കോടി അനുവദിക്കുകയും പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കാനുള്ള ചുമതല റെയില്‍വേ കെആര്‍ഡിസിഎലിനെ ഏല്‍പ്പിക്കുകയും ചെയ്തു. ഇവര്‍ തയാറാക്കിയ 3,400 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ച ശേഷം പകുതി നിര്‍മാണച്ചെലവ് വഹിക്കാമെന്നും പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നല്‍കണമെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രി റെയില്‍വേ മന്ത്രിക്ക് കത്തു കൈമാറുകയും ചെയ്തു.
എന്നിട്ടും യാതൊരുവിധ അനുകൂല നടപടികളും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.1997–98ലെ റെയിൽ ബജറ്റിലാണ് ശബരി റെയിൽപാത പ്രഖ്യാപിച്ചത്.ഇതുവരെ ശബരി പദ്ധതിയിൽ 264 കോടി രൂപയാണ് റെയിൽവേ ചെലവാക്കിയിട്ടുള്ളത്. കാലടി വരെ 7 കിലോമീറ്റർ പാതയും പെരിയാറിനു കുറുകെ പാലവും നിർമിച്ചിട്ടുണ്ട്.