KeralaNEWS

കടം വാങ്ങിയ ലോട്ടറിയില്‍ ഭാഗ്യം; മജീദ്‌ കോടീശ്വരന്‍

പാലക്കാട്: 10 രൂപ നല്‍കി ബാക്കി 240 രൂപ കടം പറഞ്ഞു വാങ്ങിയ ലോട്ടറികളിലൊന്നില്‍ ഭാഗ്യം വിരുന്നെത്തിയതോടെ അയിലൂര്‍ തിരുവഴിയാട്‌ ചിറപ്പുറം വീട്ടില്‍ സുലൈമാന്റെ മകന്‍ മജീദ് കോടീശ്വരനായി.

കഴിഞ്ഞ ദിവസം നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി സംസ്‌ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് മജീദിന് അടിച്ചത് .

മീന്‍ വില്‍പ്പനക്കാരനായ മജീദ്‌ പതിവുപോലെ വില്‍പനയ്‌ക്കു പോകുന്നതിനു മുമ്ബ്‌ 10 രൂപ അഡ്വാന്‍സ്‌ നല്‍കി കേരള ഭാഗ്യക്കുറിയുടെ ഒരേ നമ്ബറിലുള്ള അഞ്ച്‌ ഫിഫ്‌റ്റി ഫിഫ്‌റ്റി ടിക്കറ്റുകളാണ്‌ വാങ്ങിയത്‌. അതും മീന്‍ വില്‍പന കഴിഞ്ഞ്‌ മടങ്ങുമ്ബോള്‍ ബാക്കി 240 രൂപ നല്‍കാമെന്ന ധാരണയില്‍.

Signature-ad

കരിങ്കുളത്തെ ആര്‍. ചെന്താമരയില്‍നിന്ന്‌ വാങ്ങിയ എഫ്‌.എക്‌സ്‌ 492775 നമ്ബറിലുള്ള ടിക്കറ്റിന്‌ ഒന്നാം സമ്മാനവും ഇതോടൊപ്പം എടുത്ത ഇതേ നമ്ബറിലുള്ള മറ്റു നാലു ടിക്കറ്റുകള്‍ക്ക്‌ 8000 രൂപ വീതം സമാശ്വാസ സമ്മാനവും മജീദിനെ തേടിയെത്തുകയായിരുന്നു.
നാലു വര്‍ഷമായി മീന്‍ കച്ചവടം നടത്തുന്ന മജീദ്‌ ലോട്ടറി എടുത്തു തുടങ്ങിയിട്ട്‌ വര്‍ഷം 20 ആയി. ഇതാദ്യമാണ്‌ വലിയ തുക സമ്മാനമായി ലഭിക്കുന്നത്‌.

Back to top button
error: