KeralaNEWS

ക്രിസ്മസ് ന്യൂ ഇയര്‍ ബമ്ബര്‍; കോടിപതിയാകാന്‍ ഇതാണ് അവസരം

പുതുവര്‍ഷത്തില്‍ തന്നെ കോടിപതിയാകാനുള്ള മികച്ച അവസരമൊരുക്കി സംസ്ഥാന ലോട്ടറി വകുപ്പ്. 20 കോടി രൂപയാണ് ക്രിസ്മസ് ന്യൂ ഇയര്‍ ബമ്ബര്‍ BR-95 ലോട്ടറിയുടെ ഒന്നാം സമ്മാനം.

ഒന്നാം സമ്മാനമായ 20 കോടിക്ക് പുറമെ രണ്ടാം സമ്മാനമായി 20 കോടി രൂപ 20 വിജയികള്‍ക്ക് തുല്യമായി വിതരണം ചെയ്യും. മൂന്നാം സമ്മാനമായി 3,00,00,000 രൂപ 30 വിജയികള്‍ക്ക് തുല്യമായി നല്‍കും. നാലാം സമ്മാനമായി 60,00,000 രൂപ 20 വിജയികള്‍ക്ക് സമ്മാനിക്കും. അഞ്ചാം സമ്മാനം – 40,00,000 രൂപ (2 ലക്ഷം x 20 വിജയികള്‍), ആറാം സമ്മാനം: 5,000 രൂപ, ഏഴാം സമ്മാനം: 2,000 രൂപ, എട്ടാം സമ്മാനം: 1,000 രൂപ, ഒമ്ബതാം സമ്മാനം: 500 രൂപ, പത്താം സമ്മാനം: 400 രൂപ, പ്രോത്സാഹന സമ്മാനം: 1,00,000 രൂപ.

Signature-ad

XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലാണ് ലോട്ടറി പുറത്തിറക്കുന്നത്. ഇതിനോടകം തന്നെ 90 ലക്ഷം ടിക്കറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. 400 രൂപയാണ് ടിക്കറ്റിന്റെ വില. ക്രിസ്മസ് ന്യൂ ഇയര്‍ ബമ്ബര്‍ 2023 ഫലങ്ങളുടെ തത്സമയ പ്രഖ്യാപനം തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ 2024 ജനുവരി 24 ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.

Keralalotteryresult.net അല്ലെങ്കില്‍ www.keralalotteries.com എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ക്രിസ്മസ് ന്യൂ ഇയര്‍ ബമ്ബര്‍ ലോട്ടറിയുടെ ഫലങ്ങള്‍ പരിശോധിക്കാം.

Back to top button
error: