റിയാദ്: സൗദിയില്‍ പുതിയ സ്വര്‍ണ നിക്ഷേപ കേന്ദ്രങ്ങള്‍ കണ്ടെത്തി. മക്ക മേഖലയില്‍ നിലവിലുള്ള മൻസൂറ, മസാറ സ്വര്‍ണ ഖനികളോട് ചേര്‍ന്നാണ് സുപ്രധാന നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയതെന്ന് സൗദി മൈനിങ് കമ്ബനി (മആദിൻ) അറിയിച്ചു.
2022ല്‍ ആരംഭിച്ച കമ്ബനിയുടെ തീവ്ര പര്യവേക്ഷണ പരിപാടിയിലെ ആദ്യത്തെ കണ്ടെത്തലാണിത്. മൻസൂറക്കും മസാറക്കും ചുറ്റും കമ്ബനിയുടെ പര്യവേക്ഷണം തുടരുകയാണ്.
125 കിലോമീറ്റര്‍ നീളത്തില്‍ നിക്ഷേപമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രധാന സ്വര്‍ണ വലയമായി പ്രദേശം മാറുമെന്നാണ് പ്രതീക്ഷ.