IndiaNEWS

മംഗളൂരു-ഗോവ വന്ദേ ഭാരത് എക്സ്പ്രസ് ഡിസംബര്‍ 30 മുതൽ 

മംഗളൂരു-ഗോവ വന്ദേ ഭാരത് എക്സ്പ്രസ് ഡിസംബര്‍ 30 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്ലാഗ് ഓഫ് ചെയ്യും.

കര്‍ണ്ണാടകയുടെ തുറമുഖ നഗരങ്ങളിലൊന്നായ മംഗലാപുരത്തിനും ഗോവയുടെ തലസ്ഥാനമായ മഡ്ഗാവോണിനും ഇടയിലായി സര്‍വീസ് നടത്തുന്ന ട്രെയിൻ കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള സഞ്ചാരികള്‍ക്ക് പ്രയോജനമകരമാകും വിധമാണ് ക്രമീകരിച്ചിട്ടുള്ളത്.

Signature-ad

മംഗലാപുരത്ത് നിന്നും ഗോവയില്‍ വെറും നാലര മണിക്കൂറില്‍ എത്തിച്ചേരാൻ സാധിക്കുന്ന വിധത്തിലാണ് മംഗളൂരു-ഗോവ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്റെ സമയം ക്രമീകരിച്ചിട്ടുള്ളത്.

 മംഗലാപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും രാവിലെ 8.30ന് ആരംഭിച്ച ട്രെയിൻ 1.15ന് മഡ്ഗാവില്‍ എത്തിച്ചേരും.20 കിലോമീറ്റര്‍ ദൂരം നാലര മണിക്കൂറിലാണ് വന്ദേ ഭാരത് എത്തിച്ചേരുന്നത്.

മടക്കയാത്രയില്‍ മഡ്ഗാവോണ്‌ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഉച്ചയ്ക്ക് 1.45ന് പുറപ്പെടുന്ന വന്ദേ ഭാരത് വൈകുന്നേരം 6.30ന് മംഗലാപുരം റെയില്‍വേ സ്റ്റേഷനിലെത്തിച്ചേരൂം.ഉഡുപ്പി, കാര്‍വാര്‍ എന്നിങ്ങനെ രണ്ട് സ്റ്റോപ്പുകളാണ് നിലവില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ഗോവയിലേക്കും മുംബൈയിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് പ്രയോജനകരമായ രീതിയിലാണ് ഈ സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

Back to top button
error: