KeralaNEWS

ക്രിസ്മസ് ആശംസകളുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ 

ലോകത്തിനാകെ സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശമാണ് ക്രിസ്മസെങ്കിലും ജറുസലേമിലെ കുഞ്ഞുങ്ങള്‍ക്ക് ഇക്കുറി ക്രിസ്മസ് ആഘോഷമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ.

പരസ്പര സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നക്ഷത്ര തിളക്കമാണ് ക്രിസ്മസ് പകര്‍ന്നുനല്‍കുന്നത്.എന്നാൽ സാമ്രാജ്യത്വ ശക്തികളുടെ യുദ്ധക്കൊതി ബാക്കിവെച്ച കെടുതികള്‍ യേശു പിറന്ന മണ്ണിലെ ജനത അനുഭവിക്കുകയാണ്.

Signature-ad

ജറുസലേമിലെ കുഞ്ഞുങ്ങള്‍ക്ക് ഇക്കുറി ക്രിസ്മസ് ആഘോഷമില്ല. ക്രിസ്മസ് പകരുന്ന സമാധാനത്തിന്റെയും പ്രത്യാശയുടെയും കിരണങ്ങള്‍ അവര്‍ക്കുമേലും പ്രകാശം പരത്തേണ്ടതുണ്ട്.മനുഷ്യ മനസുകളിലെല്ലാം മാനവികതയുടെ പുതുപ്പിറവിയായി ഈ ക്രിസ്മസ് മാറട്ടെ.എല്ലാവര്‍ക്കും സ്‌നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍

Back to top button
error: