NEWSPravasi

ഖത്തറിലെ മുതിര്‍ന്ന ഇന്ത്യന്‍ ഡോക്ടര്‍ റോണി മാത്യു അന്തരിച്ചു

ദോഹ: ഖത്തറിലെ മുതിര്‍ന്ന ഇന്ത്യന്‍ ഡോക്ടര്‍ ഡോ. കെ.എം റോണി മാത്യു (78) അന്തരിച്ചു. കുറച്ചുകാലമായി അസുഖബാധിതനായി ചികില്‍സയിലായിരുന്നു.

വര്‍ഷങ്ങളായി ഖത്തറില്‍ പ്രവാസ ജീവിതം നയിച്ചുവരുന്ന അദ്ദേഹം ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ എമര്‍ജന്‍സി വകുപ്പില്‍ ഡോക്ടറായിരുന്നു. ഖത്തറില്‍ സ്വകാര്യ പ്രാക്ടീസ് ചെയ്തുവരുന്നതിനിടെയാണ് അസുഖബാധിതനായത്.

Signature-ad

ഖത്തറിലെ ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴഞ്ചേരിയിലെ കുറുന്തോട്ടിക്കല്‍ കുടുംബാംഗമാണ്. ഡോ. സൂസന്‍ മാത്യുവാണ് ഭാര്യ. മക്കള്‍: ഡോ. കെഎം മാത്യു, ദീപ.

 

 

Back to top button
error: