KeralaNEWS

നാളെ സംസ്ഥാന വ്യാപക പഠിപ്പുമുടക്ക്; കാലിക്കറ്റ് ചാന്‍സലറുടെ സംഘപരിവാര്‍ അനുകൂല നയത്തില്‍ പ്രതിഷേധിച്ചെന്ന് എഐഎസ്എഫ്

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നാളെ സംസ്ഥാന വ്യാപക പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എഐഎസ്എഫ്. ചാന്‍സലറുടെ സംഘപരിവാര്‍ അനുകൂല നയത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കുമെന്നും എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.

സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള ചാന്‍സലറുടെ നീക്കത്തിനെതിരെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ചാന്‍സലര്‍ പങ്കെടുക്കുന്ന സെമിനാര്‍ വേദിയിലേക്ക് എഐഎസ്എഫ് സംഘടിപ്പിച്ച മാര്‍ച്ചിനു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.

Signature-ad

പരീക്ഷാ ഭവനില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന സെമിനാര്‍ ഹാളിലേക്കാണ് എഐഎസ്എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. എന്നാല്‍ പോലീസ് പ്രവര്‍ത്തകരെ വഴിയില്‍ വെച്ച് തടഞ്ഞു. എസ്എഫ്‌ഐയുടെ നേതൃത്വത്തിലും വലിയ പ്രതിഷേധമാണ് സ്ഥലത്ത് നടക്കുന്നത്.

‘ഗവര്‍ണര്‍ ഗോ ബാക്ക്’ എന്ന മുദ്രവാക്യങ്ങളുമായാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ പരീക്ഷാ ഭവന് മുന്നിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയത്. ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് 50 മീറ്ററിന് അകലെയായുള്ള ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മതില്‍ ചാടിക്കടന്നാണ് വിദ്യാര്‍ഥികളെത്തിയത്. കറുത്ത ടീ ഷര്‍ട്ട് ഉള്‍പ്പെടെ ധരിച്ചും കറുത്ത കൊടി ഉയര്‍ത്തികാണിച്ചും കറുത്ത ബലൂണുകളുമായാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം.

പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെ ഒരുവിഭാഗം ബാരിക്കേഡ് മറികടന്ന് ഗസ്റ്റ് ഹൗസിന് സമീപമെത്തി കറുത്ത കൊടി വീശി പ്രതിഷേധിച്ചത്. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പോലീസ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു നീക്കി. പോലീസ് വാഹനത്തിലേക്ക് കയറാന്‍ വിദ്യാര്‍ഥികള്‍ തയ്യാറാകാതെ വന്നതോടെ പ്രതിഷേധം ഉടലെടുത്തു. ഇതോടെ പോലീസ് ലാത്തി വീശി.

 

Back to top button
error: