കോവിഡ് വാക്സിന് വിതരണം ആരംഭിച്ച സാഹചര്യത്തില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വീണ്ടും ആശങ്കയ്ക്ക് കാരണമാകുന്നു. യുകെയില്‍ കണ്ടെത്തിയ ജനിതക വകഭേദം വന്ന വൈറസ് മാര്‍ച്ച് മാസത്തോടെ അമേരിക്കയില്‍ പടര്‍ന്ന് പിടിക്കുമെന്നാണ് യുഎസ് രോഗപ്രതിരോധ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനാല്‍ 30 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത വൈറസിനെ നേരിടാന്‍ കൂടുതല്‍ പ്രതിരോധ സംവിധാനങ്ങള്‍ ആവശ്യമാണെന്നും മുന്നറിയിപ്പ് നല്കുന്നു.
പുതിയ വൈറസിന്റെ സാന്നിദ്ധ്യം ഏറ്റവും കൂടുതല്‍ ഭീഷണിയാവുക കോവിഡ് കാരണം ബുദ്ധിമുട്ടുന്ന ആരോഗ്യമേഖലയ്ക്കാണ്. അതിനാല്‍ ജനങ്ങളെ വൈറസില്‍ നിന്ന് സംരക്ഷിക്കാന്‍ വാക്സിന് കുത്തിവെയ്പ്പ് വര്‍ധിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാസ്ക് ധരിക്കല്‍, സാമൂഹിക അകലം എന്നീ സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ ശീലമാക്കണം. ഈ പ്രതിരോധ നടപടികള്‍ അധികം വൈകികാതെ എത്രയും പെട്ടെന്ന് നടപ്പാക്കിയാല്‍ കൂടുതല്‍ ഫലപ്രദമാകുമെന്ന് സിഡിഎസ് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയിലെ പത്ത് സംസ്ഥാനങ്ങളിലായി നിലവില്‍ 76 പേര്‍ക്ക് പുതിയ വൈറസ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.